mehandi new

ദേശീയ പാത വികസനം സര്‍ക്കാര്‍ ജനപക്ഷത്ത് നില്‍ക്കണം – ഐ.എന്‍.എല്‍

fairy tale

ചാവക്കാട്: ദേശീയപാത വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജനപക്ഷത്ത്  നില്‍ക്കണമെന്ന് ഐ.എന്‍.എല്‍ സംസ്ഥാന വൈസ് പ്രസിഡന്‍്റ് വി.കെ.അലവി, സംസ്ഥാന സമിതിയംഗം പി കെ.മൊയ്തുണ്ണി എന്നിവര്‍ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ദേശീയപാത വികസനം മുപ്പത് മീറ്ററില്‍ മതിയെന്ന ഒന്നാം സര്‍വ്വകക്ഷി യോഗ തീരുമാനം നടപ്പിലാക്കണം. 45 മീറ്റര്‍ സ്ഥലമെടുക്കുന്നത് പതിനായിരക്കണക്കിനു കുടുംബങ്ങളുടെ കിടപ്പാടം ഇല്ലാതാക്കുകയും ലക്ഷക്കണക്കിനു ജനങ്ങളുടെ തൊഴിലും ജീവിതോപാധികളും നഷ്ടപ്പെടുത്തുകയും  ചെയ്യും. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുകയും ജനങ്ങള്‍ സര്‍ക്കാറിനെതിരാവുകയും ചെയ്യുന്നത് സര്‍ക്കരിന്‍്റെ പ്രതിച്ഛായക്ക്  മങ്ങലേല്‍പിക്കും. 45 മീറ്റര്‍ സ്ഥലമെടുക്കല്‍ ജനസാന്ദ്രതയേറിയ കേരളത്തില്‍ പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ നിരവധി തവണ പദ്ധതിയുമായി രംഗത്ത് വന്നെങ്കിലും ജനരോഷത്തെ തുടര്‍ന്ന് പിന്‍ വാങ്ങുകയും ദേശീയ പാത അതോരിറ്റി പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരിക്കെ അതേ ജനവിരുദ്ധ പദ്ധതിയുമായി ഇടതു സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്നു വരുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ‘എല്ലാം ശരിയാകും’എന്ന മുദ്രാവാക്യവുമായി അധികാര·ത്തില്‍ വന്ന് സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച ജനങ്ങളെ സര്‍ക്കാര്‍ വഞ്ചിക്കരുതെന്നും മുപ്പത് മീറ്ററില്‍ തന്നെ പദ്ധതി നടപ്പിലാക്കുന്നതിന്ന് എല്‍.ഡി.എഫ് സമവായമുണ്ടാക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

Macare 25 mar

Comments are closed.