പൊരിവെയിൽ സമരവുമായി എൻ എച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിലുള്ള അന്യായ കുടിയൊഴിപ്പിക്കൽ നടപടികൾക്കെതിരെ എൻ.എച്ച്.ആക്ഷൻ കൗൺസിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാവക്കാട് മിനി സിവിൽ സ്റ്റേഷനു മുൻപിൽ പൊരിവെയിൽ സമരം സംഘടിപ്പിച്ചു.

ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി.മുഹമ്മദലി സമരം ഉദ്ഘാടനം ചെയ്തു. സർക്കാർ വികസന മുന്നേറ്റം നടത്തുമ്പോൾ പതിനായിരക്കണക്കിന് കുടുംബങ്ങൾ തെരുവിലേക്കിറങ്ങേണ്ട അവസ്ഥയാണ് നിലനിൽക്കുന്നതെന്ന് ഉത്ഘാടകൻ പറഞ്ഞു.
നിയമ വിരുദ്ധമായ മുഴുവൻ നടപടികളും സർക്കാർ നിർത്തി വെച്ചില്ലെങ്കിൽ സമാന ചിന്താഗതിക്കാരെ ഉൾപെടുത്തി വരുന്ന നിയമ സഭ തിരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യം ആലോചിക്കുമെന്നും അദേഹം കൂട്ടിച്ചേർത്തു.
നാട്ടുച്ചസമയത്ത് പൊരിവെയിലത്ത് നിന്നായിരുന്നു സമരം.
മണ്ഡലം ചെയർമാൻ വി.സി ദീഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാൻ അണ്ടത്തോട്, സി.ആർ. ഉണ്ണികൃഷ്ണൻ, കെ.എ. സുകുമാരൻ, ഹാരിസ് കോട്ടപ്പുറം, വേലായുധൻ തിരുവത്ര, കമറു പട്ടാളം, സി ഷറഫു ദ്ധീൻ, ഗഫൂർ തിരുവത്ര എന്നിവർ സംസാരിച്ചു.

Comments are closed.