mehandi new

ദേശീയപാത കുടിയൊഴിപ്പിക്കൽ : സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണം – എൻ എച്ച് ആക്ഷൻ കൗൺസിൽ

fairy tale

ചാവക്കാട് : ദേശീയപാത വികസനത്തിന്റെ പേരിലുള്ള കുടിയൊഴിപ്പിക്കൽ വിഷയത്തിൽ ഗുരുവായൂർ മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ നിലപാട് വ്യക്തമാക്കണമെന്ന് എൻ എച്ച് ആക്ഷൻ കൗൺസിൽ ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

planet fashion

ഗുരുവായൂർ നിയോജക മണ്ഡലത്തിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ അലൈൻമെൻറ് തികച്ചും അശാസ്ത്രീയവും ഏകപക്ഷീയവുമാണ്. ഈ വിഷയത്തിൽ ഇടപെട്ടു ജനങ്ങളുടെ പ്രശ്നങ്ങൾ എന്തെന്ന് കേൾക്കുവാനോ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടു വരാനോ നാളിതുവരെയായി മണ്ഡലം പ്രതിനിധിയായ എം എൽ എ തയ്യാറാകാത്തതിൽ ഇരകൾക്ക് അതിയായ പ്രതിഷേധമുണ്ട്. ഈ വിഷയത്തിൽ നിലവിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ നിലപാടറിയാൻ താൽപര്യമുണ്ടെന്ന് കൗൺസിൽ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.

അണ്ടത്തോട് മുതൽ ഏങ്ങണ്ടിയൂർ വരെയുള്ള ഗുരുവായൂർ മണ്ഡലത്തിന്റെ പരിധിയിൽ ദേശീയ പാത ഇരകളുടെ വോട്ട് നിർണ്ണായകമാണെന്നും യോഗം ഓർമ്മിപ്പിച്ചു.

നിയോജക മണ്ഡലം ചെയർമാൻ വി സിദ്ധീഖ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഉസ്മാൻ അണ്ടത്തോട്, ഫഹദ് അകലലാട്, കമറു തിരുവത്ര, കെ. എ സുകുമാരൻ, വി. ടി രാധാകൃഷ്ണൻ, പി. കെ നൂറുദ്ധീൻ ഹാജി എന്നിവർ സംസാരിച്ചു

Macare 25 mar

Comments are closed.