Header

ദേശീയപാത സ്ഥലമെടുപ്പ് പ്രതിഷേധങ്ങള്‍ക്ക് പുല്ലു വില – നാളെ എം എല്‍ എ വസതിയിലേക്ക് മാര്‍ച്ച്

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട് : ഭൂവുടമകളുടെ പരാതികള്‍ പരിഗണിക്കാതെ നടത്തുന്ന ദേശീയപാത ഭൂസര്‍വ്വെ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്ന് എന്‍. എച്ച്. 66 ആക്ഷന്‍ കൗണ്‍സില്‍ ചാവക്കാട് താലൂക്ക് കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് ഞായറാഴ്ച രാവിലെ പത്തിന് കെ.വി. അബ്ദുള്‍ഖാദര്‍ എം.എല്‍.എ.യുടെ വസതിയിലേക്ക് നിവേദനവുമായി മാര്‍ച്ചു നടത്തും.സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച 3000-ലേറെ പരാതികളില്‍ ഒരെണ്ണം പോലും പരിഗണിക്കാതെയാണ് ഏകപക്ഷീയമമായ അളവു നടക്കുന്നത്. കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവര്‍ വിജ്ഞാപനമനുസരിച്ച് സമര്‍പ്പിച്ച എതിര്‍പ്പുകള്‍ എല്‍.എ. ഓഫീസര്‍ പരിേേശാധിച്ച് അതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി വേണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത്. എന്നാല്‍ ഹിയറിംഗ് നടക്കുന്നതിനുമുമ്പ് ഭൂസര്‍വൈ നടത്തുവാന്‍ തിരുമാനിച്ചതു വഴി ഹിയറിംഗ് തന്നെ ഒരു പ്രഹസനമാക്കി മാറ്റിയിരിക്കുകയാണൈന്ന് ഭാരവാഹികള്‍ പറഞ്ഞു. നൂറുകണക്കിന് പോലീസും ഉദ്യോഗസ്ഥരും അണിനിരന്ന് യുദ്ധസമാനമായ അന്തരീക്ഷം സൃഷ്ടിച്ചാണ് ഇപ്പോള്‍ അതിര്‍ത്തികല്ല് സ്ഥാപിക്കുന്നത്.
എന്‍.എച്ച്. നിയമം 56 അനുസരിച്ച് ഭൂസര്‍വെ നടത്തി അതിര്‍ത്തികല്ല് സ്ഥാപിച്ചുകഴിഞ്ഞാല്‍ ഉടന്‍ 3 ഡി വിജ്ഞാപനമിറക്കാന്‍ സര്‍ക്കാരിനു കഴിയും. ഇങ്ങനെ ചെയ്താല്‍ ഭൂമിയുടെ അവകാശം പൂര്‍ണമായിട്ടും സര്‍ക്കാരിനുമാത്രമായിരിക്കും. ഇതോടെ നഷ്ടപരിഹാരത്തിന്റെയും പുനരധിവാസത്തിന്റെയും വാഗ്ദാനങ്ങള്‍ ജലരേഖയായി മാറുമെന്ന് ആശങ്കപ്പെടുന്നതായി ഭാരവാഹികള്‍ പറഞ്ഞു.ജനപ്രതിനിധികള്‍ ഇടപെട്ട് സര്‍വ്വെ ഉടന്‍ നിര്‍ത്തിവെച്ചില്ലെങ്കില്‍ പിന്നീട് പരിഹരിക്കാനാകാത്ത ദുരന്തത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പു നല്‍കി. മെച്ചപ്പെട്ട നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുന്ന 2013-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പുതിയവിജ്ഞാപനം ഇറക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.ഇപ്പോഴത്തെ അലൈന്‍മെന്റുകളും ബൈപാസുകളും മൂലം പട്ടിക ജാതി വിഭാഗത്തില്‍പ്പെടുന്ന സാധാരണക്കാര്‍ താമസിക്കുന്ന നിരവധി കോളനികള്‍ ഉള്‍പ്പെടെ മുവായിരത്തോളം സര്‍വെ നമ്പറില്‍പ്പെടുന്ന കുടുംബങ്ങളാണ് പൂര്‍ണമായും ഒഴിപ്പിക്കപ്പെടുന്നത്.പഴയ അലൈന്‍മെന്റ് മാറ്റി ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നടത്തുന്ന ഭൂസര്‍വെക്കു പിന്നില്‍ വന്‍ അഴിമതി നടക്കുന്നതായി സംശയിക്കുന്നതായും നേതാക്കള്‍ പറഞ്ഞു. ഭൂവുടമകള്‍ പലരും കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്.കര്‍മ സമിതി സംസ്ഥാന ചെയര്‍മാന്‍ ഇ.വി. മുഹമ്മദലി, ജില്ല കണ്‍വീനര്‍ സി.കെ. ശിവദാസന്‍, താലൂക്ക് കമ്മിറ്റി ചെയര്‍മാന്‍ വി. സിദ്ധിഖ് ഹാജി, കമ്മിറ്റി അംഗം ടി. കമറുദ്ദീന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.