Header

തീരദേശ കുടുംബങ്ങള്‍ക്ക് വറുതിയുടെ നാളില്‍ നിറകൂട്ട് മതേതര കൂട്ടായ്മയുടെ ഓണക്കിറ്റ് അനുഗ്രഹമായി

ചാവക്കാട് : വറുതിയുടെ നാളില്‍ തീരദേശത്ത് നിറകൂട്ട്  മതേതര കൂട്ടായ്മയുടെ ഓണക്കിറ്റ് തീരദേശ കുടുംബങ്ങള്‍ക്ക് അനുഗ്രഹമായി.  ബദര്‍ പള്ളി പരിസരത്ത് നടന്ന പരിപാടി കടപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് ഉദ്ഘാടനം ചെയ്തു. നിറകൂട്ട് രക്ഷാധികാരി റഷീദ് നാലകത്ത് അധ്യക്ഷത വഹിച്ചു. കടപ്പുറം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സന്‍ ഷംസിയ തൗഫീഖ് മുഖ്യാതിഥിയായി. മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളായ ഗഫൂര്‍, ഷാജഹാന്‍, നാരായണന്‍, മിലന്‍ നാസര്‍, അലിക്കുട്ടി വാര്‍ണാട്ട്, സി വി ബാബു, ഇസ്ഹാക്ക് ചാലില്‍, സലീം , ജയന്‍ താവേറ്റി, എന്നിവര്‍ പ്രസംഗിച്ചു.

Comments are closed.