ചാവക്കാട് : തകർന്നു കിടക്കുന്ന റോഡുകൾ അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ടു വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ചാവക്കാട് മുൻസിപ്പൽ കമ്മിറ്റിയും ഒരുമനയൂർ പാഞ്ചായത്ത് കമ്മിറ്റിയും സംയുക്തമായി എം എൽ എ ഒഫീസിലെക്ക് മാർച്ച് നടത്തി. തങ്ങൾപടിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ചാവക്കാട് എം എൽ എ ഒഫീസിനു സമീപം പോലീസ് തടഞ്ഞു.
തുടർന്ന് നടന്ന പ്രതിഷേധ യോഗം ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് അബൂബക്കർ കുഞ് ഉദ്ഘാടനം ചെയ്തു. ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ്‌ പി കെ അക്ബർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ എസ് നവാസ് മുഖ്യ പ്രഭാഷണം നടത്തി. എം എല്‍ എ യുടെ പ്രസ്ഥാവനകളും വാഗ്ദാനങ്ങളുമല്ല വേണ്ടത് നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഫൈസൽ, ഷന്മുഖം വൈദ്യർ, സരസ്വതി ശങ്കരമംഗലത്ത്, ശിഹാബ് കെ വി, ഹംസ ഗുരുവായുർ എന്നിവർ നേതൃത്വം നൽകി.