ദുബായ് : പ്രവാസികള്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിനെ സംബന്ധിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ വി ശംസുദ്ധീന്‍ ക്ലാസ്സെടുത്തു. മെട്രോ സ്റ്റേഷന് സമീപമുള്ള എം എസ് എസ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രസ്സീവ് ചാവക്കാട് ചാപ്റ്റര്‍ പ്രസിഡണ്ട് മനാഫ് കറുകമാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി പി ശിഹാദ്, ട്രഷറര്‍ കെ കെ മുനീര്‍, രക്ഷാധികാരികളായ ബോസ് കുഞ്ചേരി, മാടമ്പി സുനില്‍ എന്നിവര്‍ സംസാരിച്ചു.