mehandi new

നൗഷാദ് വധം – പുന്ന സ്വദേശിക്കും ലുക്ക്ഔട്ട്‌ നോട്ടിസ്

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

jalaludheen kari shaji punna lookout noticeചാവക്കാട് : കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പുന്ന സ്വദേശിക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ്. പുന്ന അറയ്ക്കല്‍ വീട്ടില്‍ ജലാലുദ്ദീനെ(കാരി ഷാജി-49)തിരേയാണ് പോലീസ് ഇന്ന് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഇയാളെ കുറിച്ച് വിവരം ലഭിക്കുകയാണെങ്കില്‍ താഴെപ്പറയുന്ന ഏതെങ്കിലും ഫോണ്‍ നമ്പറില്‍ വിവരം അറിയിക്കണമെന്ന് അന്വേഷണ സംഘം അറിയിച്ചു. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലിസ് തൃശൂര്‍ ഡിസ്ട്രിക് ക്രൈംബ്രാഞ്ച് 9497990084, അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് കുന്നകുളം 9497990086, ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ചാവക്കാട് 9497987135, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ചാവക്കാട് 9497980526, ചാവക്കാട് പോലീസ് സ്റ്റേഷന്‍ 04872507352. ഇന്നലെ കോട്ടപ്പടി തോട്ടത്തില്‍ (കറുപ്പംവീട്ടില്‍) ഫൈസലി(37)നെതിരേയും പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.