mehandi new

പുന്ന നൗഷാദ് വധം – മുഖ്യ പ്രതി അറസ്റ്റിൽ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

noushad murder case mane accused Fabeerചാവക്കാട് : കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. അവിയൂർ വാലിപറമ്പിൽ ഫബീറിനെയാണ് കുന്ദംകുളം അസിസ്റ്റന്റ് കമ്മീഷണർ ടി.എസ് സിനോജും സംഘവും അറസ്റ്റു ചെയ്തത്. പിടിയിലായ ഫബീർ എസ്.ഡി.പി.ഐയുടെ സജീവ പ്രവർത്തകനും പോപ്പുലർ ഫ്രണ്ട് മന്ദലാംകുന്ന് ഏരിയ പ്രസിഡന്റുമാണ്. കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്ത പ്രതി സംഭവശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. ഇന്ന് ചങ്ങരംകുളത്തു നിന്നാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കേസിൽ മറ്റൊരു പ്രതിയായ എടക്കഴിയൂർ നാലാംകല്ല് സ്വദേശിയും എസ്.ഡി.പി.ഐ പ്രവർത്തകനുമായ മുബീനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു പ്രതികളെക്കുറിച്ച് കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളും ഉടൻ അറസ്റ്റിലാവുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നൽകുന്ന ജില്ലാ ക്രൈം ബ്രാഞ്ച് അസി.കമ്മീഷണർ സി.ഡി ശ്രീനിവാസൻ പറഞ്ഞു. നേരത്തെ സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര, ക്രൈംബ്രാഞ്ച് എ.സി.പി സി.ഡി ശ്രീനിവാസൻ, കുന്ദംകുളം എ.സി.പി ടി.എസ് സിനോജ്, ചാവക്കാട് എസ്.എച്ച്.ഒ ജി ഗോപകുമാർ, കുന്ദംകുളം എസ്.എച്ച്.ഒ കെ.ജി സുരേഷ് എന്നിവരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.