വർഗീയ ശക്തികൾക്ക് വഴിയൊരുക്കില്ല – പത്രിക പിൻവലിച്ച് നൗഷാദ് തെക്കുംപുറം

ചാവക്കാട് : ചാവക്കാട് നഗരസഭ പാലയൂർ 14ാം വാർഡിൽ നിന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായി നൗഷാദ് തെക്കുംപുറം സമർപ്പിച്ചിരുന്ന പത്രിക പിൻവലിച്ചു. മതേതര വോട്ടുകൾ ഭിന്നിക്കാനും വർഗീയ ശക്തികൾ വിജയിക്കാനും ഇടവരെരുതന്ന ഉറച്ച നിലപാടാണ് പത്രിക പിൻവലിക്കാൻ കാരണം എന്ന് നൗഷാദ് പറഞ്ഞു.

ജനകീയ വിഷയങ്ങളിലുള്ള ഇടപെടലുകളും, സമര പോരാട്ടങ്ങളും, സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളുമായി പൊതു രംഗത്ത് ശക്തമായി നിലകൊള്ളുമെന്നും നൗഷാദ് വ്യക്തമാക്കി.

Comments are closed.