ആരോഗ്യത്തിന് ഉത്തമം കപ്പ തന്നെ; പഴമയുടെ പാതയിലൂടെ വിദ്യാര്‍ത്ഥികള്‍

ചാവക്കാട്: ആരോഗ്യത്തിന് ഉത്തമം കപ്പ തന്നെ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് പഴമയുടെ പാത പിന്‍തുടരുകയാണ് ഒരുമനയൂര്‍ ഇസ്ലാമിക് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് വളണ്ടിയര്‍മാര്‍. ഇതിനായി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ കപ്പകൃഷി ആരംഭിച്ചു. പദ്ധതി ഒരുമനയൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഷിത അഷറഫ് കപ്പ നട്ടുകൊണ്ട് ഉല്‍ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മൊയിനുദ്ദീന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ മാനേജര്‍ അബ്ദുള്ളമോന്‍ വി കെ, പ്രിന്‍സിപ്പല്‍ എന്‍ പത്മജ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ നിഷ ഫ്രാന്‍സിസ്, അനില്‍കുമാര്‍ പി വി, മുംതാസ് സി കെ, വളണ്ടിയര്‍മാരായ റെനോ, ആന്റോ, റെബിന്‍ എന്നിവര്‍ സംസാരിച്ചു.


 
			 
				 
											
Comments are closed.