ചേറ്റുവ: കടപ്പുറം ഗ്രാമ പഞ്ചായത്ത് അടി തിരിത്തിയിൽ എട്ടാം നമ്പർ അംഗൻവാടിക്ക് പ്രദേശവാസികൾ സ്ഥലം വാങ്ങി നൽകി. വളരെ ശോചനീയമായ അവസ്ഥയിൽ ഓല ഷെഢിലാണ് അംഗൻവാടി പ്രവർത്തിച്ചിരുന്നത്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.എ അബൂബക്കർ ഹാജിയുടേയും വാർഡ് മെമ്പർ ഷാലിമ സുബൈറിൻ്റെയും നേതൃത്യത്തിൽ രൂപം കൊടുത്ത കമ്മറ്റിയാണ് മൂന്ന് സെൻ്റ് സ്ഥലം വിവിധ ക്ലബ്ബുകാരുടെ സഹകരണത്തോടെ വാങ്ങിയത്.

ഭൂമിയുടെ രേഖകൾ പഞ്ചായത്ത് പ്രസിഡണ്ട് പി.വി. ഉമ്മർകുഞ്ഞി ഏറ്റുവാങ്ങി. പഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡണ്ട് ശ്രീബ രതീഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഡി. വീരമണി, റസിയ അമ്പലത്ത്, മെമ്പർമാരായ ഷാലിമ സുബൈർ, ഷൈല മുഹമ്മദ്, റഫീഖ ടീച്ചർ, ഷരീഫ കുന്നുമ്മൽ, സെക്രട്ടറി ജോസഫ, സ്ഥലം എടുപ്പിന്ന് സഹായിച്ച നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.