മുസ്ലിം ലീഗ് മുൻ ജില്ല വൈസ് പ്രസിഡണ്ട് ആർ.പി മുഹമ്മദുണ്ണി നിര്യാതനായി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർ: മുസ്ലിം ലീഗ് മുൻ ജില്ല വൈസ് പ്രസിഡണ്ട് ആർ പി മുഹമ്മദുണ്ണി(77) നിര്യാതനായി. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്ന അദ്ധേഹത്തിന് അസുഖം കൂടിയതിനെ തുടർന്ന് ഒരു മാസമായി എറണ്ണാംകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്ന് പുലർച്ച മൂന്നിനാണ് അന്ത്യം. അകലാട് പള്ളികുളങ്ങര വീട്ടിൽ പരേതരായ മുഹമ്മദ്, ഖദീജ എന്നിവരുടെ മകനാണ്. ആദ്യകാലത്ത് പോലീസ് കോൺസ്റ്റബിൾ ആയി സേവനമനുഷ്ഠിച്ചിരുന്ന അദ്ധേഹം പൊതു താല്പ്പര്യത്തിൽ ആകൃഷ്ടനായി സർവ്വീസിൽ നിന്ന് രാജി വെച്ചാണ് മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായും പിന്നീട് പുന്നയൂർ പഞ്ചായത്തിലെ ലീഗ് നേതാക്കളിൽ ഒരാളായും മാറിയത്. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ, പഞ്ചായത്ത് പ്രസിഡണ്ട്, പുന്നയൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ, സ്ഥിരം സമിതി ചെയർമാൻ, എടക്കഴിയൂർ നാലാംകല്ല് തൻവീറുൽ ഇസ്ലാം മദ്രസ പ്രസിഡണ്ട്, അകലാട് മഹല്ല് കമ്മിറ്റി ഭാരവാഹി തുടങ്ങി മത സാമൂഹിക രാഷ്ട്രീയ മേഖലകളിൽ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഉച്ചക്ക് പന്ത്രണ്ടിന് തൻവീറുൽ ഇസ്ലാം മദ്രസയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം വൈകീട്ട് മൂന്നിന് അകലാട് ജുമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി.
ഭാര്യ : പരേതയായ ഫാത്തിമ. മക്കൾ: നാദിയ(മസ്ക്കത്ത് ), നാജിറ, നസ്റത്ത്, നൗഷജ(ഫാത്തീസ് ബ്രൈഡൽ എമ്പോറിയോ), പരേതനായ നൗഫൽ. മരുമക്കൾ: അബ്ദുൽ സലാം(മസ്ക്കത്ത് ), ഷറഫുദ്ധീൻ, നജ്മുദ്ധീൻ, സുബാഷ് അലി(മുംബൈ).
അനുശോചന യോഗം
പുന്നയൂർ: മുസ്ലിം ലീഗ് മുൻ ജില്ല വൈസ് പ്രസിഡണ്ട് ആർ.പി മുഹമ്മദുണ്ണി സാഹിബിന്റെ നിര്യാണത്തിൽ മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. അകലാട് സ്കൂൾ പരിസരത്ത് സംഘടിപ്പിച്ച യോഗത്തിൽ മുസ്ലിം ലീഗ് സംസ്ഥാന കൗൺസിലർ എം.വി ഷെക്കീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് ഹംസ, സി.എച്ച് റഷീദ്, പി.എം സാദിഖലി, ജില്ല പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ്, ജനറൽ സെക്രട്ടറി പി.എം അമീർ, ജില്ല ഭാരവാഹികളായ പി.എ ഷാഹുൽ ഹമീദ്, ആർ.പി ബഷീർ, വി.കെ മുഹമ്മദ്, അസീസ് താണിപ്പാടം, എം.വി സുലൈമാൻ, ഡി.സി.സി സെക്രട്ടറി എം.വി ഹൈദരലി, ഉമ്മർ മുക്കണ്ടത്ത്, ആർ.വി അബ്ദുറഹീം, എ.കെ അബ്ദുൽ കരീം, പി.ടി കുഞു മുഹമ്മദ് മുസ്ലിയാർ, സി.കെ വേണു, സി.വി സുരേന്ദ്രൻ, വി.കമറുദ്ധീൻ, കെ.സി ഹംസകുട്ടി, എ.വി അബുബക്കർ ഖാസിമി, സി.കെ അഷ്റഫലി, സുലൈമു വലിയകത്ത്, കെ.കെ ഇസ്മായിൽ, പി.കെ ബഷീർ, കെ.കെ ഹംസകുട്ടി, പി അലിയാർ, മുട്ടിൽ ഖാലിദ്, സി മുഹമ്മദാലി, സി അഷ്റഫ്, കെ.കെ യുസഫ് ഹാജി, എസ്.എ അബ്ദുറഹ്മാൻ, പി.വി കുഞുമുഹമ്മദ്, കയ്യാലയിൽ മുഹമ്മദാലി, എം.പി അഷ്കർ, എ.വി അലി, കെ.കെ ഷംസുദ്ധീൻ, കെ.വി ഹുസൈൻ, എം.സി മുസ്ഥഫ എന്നിവർ പങ്കെടുത്തു. വി സലാം സ്വാഗതം പറഞു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.