ചാവക്കാട്: എടക്കഴിയൂര്‍ സീതി സാഹിബ് സ്കൂള്‍ പുന്നയൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററും സംയുക്തമായി ദേശീയ വിരദിനാചരണം സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികളില്‍ കാണുന്ന വിവിധ ഇനം രോഗങ്ങള്‍ക്കും കാരണമാകുന്ന വിരകളെ നശിപ്പിക്കാന്‍ ദേശീയ തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് വിരദിനം ആചരിക്കുന്നത്. വിരകളെ ഒഴിവാക്കുന്നതിനു് വ്യക്തി ശുചിത്വത്തിന് പ്രാധാന്യമുണ്ടെന്ന് ഉല്‍ഘാടകന്‍ പറഞ്ഞു.  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ബിന്ദു, അശോകന്‍ കെ.എസ്, അധ്യാപകരായ എന്‍.ജെ.ജെയിംസ്, മിനി.പി.ബി, റീന.സി.സി എന്നിവര്‍ നേതൃത്വം നല്‍കി. ഹെഡ്മാസ്റ്റര്‍ വി.ഒ.ജെയിംസ് അധ്യക്ഷത വഹിച്ചു.