പാവറട്ടി : ഒളപ്പമണ്ണയുടെ സാഹിത്യസംഭാവനകളെ മുന്‍നിത്തി ദേവിപ്രസാദം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2017- ാം ആണ്ടിലെ ബാലസാഹിത്യത്തിനുളള പുരസ്കാരം പാവറട്ടി സ്വദേശിയും അധ്യാപകനുമായ റാഫി നീലങ്കാവില്‍ ഏറ്റുവാങ്ങി. ശ്രീദേവി ഒളപ്പമണ്ണ പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചു. ‘നാരങ്ങപ്പാല് ചൂണ്ടയ്ക്ക രണ്ട്’ എന്ന കൃതിയാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്. ഡോ.ഒ.എം.ദാമോദരന്‍, സുമംഗല, ശ്രീദേവി വാസുദേവന്‍ എന്നിവരുള്‍പ്പെടുന്നതായിരുന്നു സമിതി
പാലക്കാട് ജൈനമേട്ടിലെ മഹാകവിയുടെ വീട്ടില്‍ വെച്ച് നടത്തിയ യോഗം പി.എ.വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവ് എ.വി.വാസുദേവന്‍ പോറ്റി അദ്ധ്യക്ഷത വഹിച്ചു. പുസ്തകപരിചയം പ്രസാദ് കാക്കശ്ശേരി, ഡോ. കെ.എസ്.കൃഷ്ണകുമാര്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ഒളപ്പമണ്ണ അനുസ്മരണം കവി രഘുനാഥന്‍ പറളി നിര്‍വ്വഹിച്ചു. കൃഷ്ണമൂര്‍ത്തി കെ.ആര്‍., ഹരിഹരന്‍ എ.എസ്., ഉണ്ണികൃഷ്ണന്‍ എന്‍., ബൈജുറാം പി., ഡോ. മോഹന്‍ദാസ് ടി.ടി., ശകുന്തളഗോവിന്ദന്‍, ഇന്ദിര പണിക്കര്‍, സതി പരശുറാം എന്നിവര്‍ പ്രസംഗിച്ചു. ഹരി ഒ.എം.സ്വാഗതവും രാകേഷ് ഒ.എം. നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാവ്യസന്ധ്യയും നടത്തി.
അഞ്ചുവയസ്സില്‍ സ്കൂളിലേക്ക് പോയ ആദ്യ ദിവസത്തെ ഓര്‍മ്മയെത്തൊട്ട് അദ്ധ്യാപകനായി തുടരുന്ന കാലയളവിലെ അനുഭവ വിചാരങ്ങള്‍ വരെ ഉള്‍ക്കൊള്ളുന്ന കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
മണത്തല ബി.ബി.എ.എല്‍.പി.സ്കൂളില അധ്യാപകനായി ജോലി ചെയ്യുന്ന മാഷിന്‍റെ ‘നാരാങ്ങപ്പാല് ചൂണ്ടയ്ക്ക് രണ്ട് ‘ ഇതുവരെ മൂന്ന് പതിപ്പുകള്‍ പൂര്‍ത്തിയായി. മലയാള മനോരമ എഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം, കത്തോലിക്കാസഭയുടെ ‘ദ ബെസ്റ്റ് അസോസിയേറ്റ് അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. വിദ്യാഭ്യാസ പരിസ്ഥിതി സംഘടനായ എപാര്‍ട്ടിന്‍റേയും, ജനകീയ ചച്ചിത്രവേദിയുടേയും, പാവറട്ടി പബ്ളിക്ക് ലൈബ്രറിയുടേയും ഡയറക്ടര്‍ കൂടിയാണ് ഇദ്ദേഹം.