ചാവക്കാട്: കാത്തിരിപ്പുകൾക്കൊടുവിൽ എടക്കഴിയൂർ ബീച്ചിൽ കടലാമ കൂടു വച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമയാണ് കടപ്പുറത്ത് കൂടുവച്ച് തൊണ്ണൂറ്റി ഒന്ന് മുട്ടകളിട്ട് തിരിച്ചു പോയത്.
ഗ്രീൻ ഹാബിറ്റാറ്റിന്റെ കടലാമ സംരക്ഷണ പ്രവർത്തകരായ സലിം ഐഫോക്കസ്, ഇജാസ് ‘ റഷീക്ക്, നജാദ് എന്നിവരുടെ നേതൃത്വത്തിൽ കടലാമ മുട്ട സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി സ്ഥാപിച്ചു.
ഇനി നല്പത്തിയഞ്ചുനാൾ കഴിഞ്ഞാൽ കുഞ്ഞുങ്ങൾ മണൽ കൂട്ടിൽ നിന്നും പുറത്തുവരുമെന് കടലാമ സംരക്ഷകനും ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ എൻ ജെ ജെയിംസ് പറഞ്ഞു. കേരളത്തിൽ ഏറ്റവും കുടുതൽ കടലാമകൾ മുട്ടയിടാനെത്തുന്നത് ചാവക്കാടാണെന്നും അദ്ദേഹം പറഞ്ഞു.
എടക്കഴിയൂരീന് പുറമെ പുത്തൻ കടപ്പുറത്തും ബ്ലാങ്ങാടും കടലാമകൾ കൂടു വച്ചിട്ടുണ്ട്.
കടലിലുണ്ടാകുന്ന ചുഴലികാററ്, കടലിലെ നീരൊഴുക്കുകൾ എന്നിവയെല്ലാം കടലാമകളുടെ വരവിനെ സ്വാധീനിച്ചിട്ടുണ്ടെന്നും ഈ വർഷം വൈകിയാണ് ആമകൾ മുട്ടയിടാനെത്തിയതെന്നും ചാവക്കാട്ടെ കടലാമ സംരക്ഷണ പ്രവർത്തകർ പറഞ്ഞു.