ആനത്താവളത്തില്‍ ശുചിമുറികള്‍ തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ഗുരുവായൂര്‍: ആനത്താവളത്തില്‍ നിര്‍മാണം പൂര്‍ത്തിയായി കിടക്കുന്ന ശുചിമുറികള്‍ തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ സമരം. ശുചിമുറികള്‍ തുറക്കാത്തതില്‍ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകനായ വത്സന്‍ താമരയൂരാണ് ആനത്താവളത്തിന് മുന്നില്‍ല്‍ ഉപവാസം നടത്തിയത്. ദിവസേന നൂറു കണക്കിന് വിനോദ സഞ്ചാരികളെത്തുന്ന ആനത്താവളത്തില്‍ ശുചിമുറികളില്ലാത്തത് ദേവസ്വത്തിന്റെ അനാസഥയാണെന്ന് ആരോപിച്ചാണ് ഉപവാസ സമരം. സ്ത്രീകളടക്കമുള്ള വിനോദസഞ്ചാരികള്‍ ബുദ്ധിമുട്ടുമ്പോള്‍ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിര്‍മാണം പൂര്‍ത്തിയായ ശുചിമുറികള്‍ മാസങ്ങളായി അടഞ്ഞു കിടക്കുകയാണ്. ഉപവാസം പൊതുപ്രവര്‍ത്തകനായ സോമന്‍ പിള്ള ഉദ്ഘാടനം ചെയ്തു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.