Header

ഊട്ടുതിരുന്നാള്‍ ആഘോഷിച്ചു

ഗുരുവായൂര്‍ : സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിന് ആയിരങ്ങളെത്തി. തിരുനാള്‍ ദിവ്യബലിക്ക് ഫാ.ലിജോ ചിറ്റിലപ്പിള്ളി മുഖ്യകാര്‍മ്മികനായി. തുടര്‍ന്ന് ലദീഞ്ഞ്, നൊവേന, തിരിപ്രദക്ഷിണം, തിരുശേഷിപ്പ് വന്ദനം എന്നിവ നടന്നു. വികാരി ഫാ.ജോസ് പുലിക്കോട്ടില്‍ നേര്‍ച്ചയൂട്ട് ആശീര്‍വദിച്ചു. 2500ഓളം പേര്‍ക്കാണ് നേര്‍ച്ചയൂട്ട് നല്‍കിയത്. വികാരി ഫാ.ജോസ് പുലിക്കോട്ടില്‍, ജനറല്‍ കണ്‍വീനര്‍ ജോയ് തോമസ്, കൈക്കാരന്മാരായ വി.വി.ജോസ്, ടി.ഡി.ഫ്രാന്‍സിസ്, പി.ഐ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി തിരുനാളാഘോഷത്തിന് നേതൃത്വം നല്‍കി.

Comments are closed.