കടപ്പുറം ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ ഒപി ഫയല്‍ സംവിധാനം
ചാവക്കാട് : ബ്‌ളാങ്ങാട് കാട്ടില്‍ പള്ളിക്കു സമീപം പ്രവര്‍ത്തിക്കുന്ന കടപ്പുറം ഗ്രാമപഞ്ചായത്ത് ആയൂര്‍വ്വേദ ഡിസ്‌പെന്‍സറിയില്‍ രോഗികള്‍ക്കുള്ള ഒ പി ഫയല്‍ സംവിദ്ധാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മുജീബ് ഉദ്ഘാടനം ചെയ്തു. ഡിസ്പന്‍സറിക്ക് സ്വന്തമായി കെട്ടിടം പണിയാന്‍ ആവശ്യമായ ഫണ്ട് നല്‍കാന്‍ പഞ്ചായത്ത് തയ്യാറാണ്. ഭൂമിയുടെ കുറവാണ് പദ്ധതികള്‍ക്ക് തടസം നില്‍ക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ ഭൂമി വാങ്ങാനുള്ള പദ്ധതികള്‍ ഇത്‌വരെ നിലവില്‍ വന്നിട്ടില്ല. പൊതുജന പങ്കാളിത്തത്തോടെ ഭൂമി കണ്ടത്തേതുണ്ട്. മൂന്ന് സെന്റ് ഭൂമിലഭിച്ചാല്‍ 10 ലക്ഷം രൂപ മുതല്‍ കെട്ടിടത്തിന് അനുവദിക്കാന്‍ ത്രിതലപഞ്ചായത്തുതലത്തിലും, ഡിപ്പാര്‍ട്ട്‌മെന്റ് തലത്തിലും സംവിധാനമുള്ളതായി അദേഹം സൂചിപ്പിച്ചു. ആരോഗ്യ മേഖലയില്‍ മുന്‍ഗണന നല്‍കുന്ന പദ്ധികളാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്, വര്‍ഷങ്ങളോളം രോഗികള്‍ക്ക് സൂക്ഷിക്കാവുന്ന ഫയല്‍ സംവിധാനമാണ് ഡിസ്പന്‍സറി സംരക്ഷണ സമിതി നടപിലാക്കിയത്. ഒ പി ഫയല്‍ കോപ്പി പ്രസിഡന്റ് പി എം മുജീബ് മെഡിക്കല്‍ ഓഫീസര്‍ ഡോ: റോണിഷ് ജോസ് ചാലക്കലിന് കൈമാറി. ക്ഷോമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ ഷംസിയ തൗഫീഖ്, ഡിസ്‌പെന്‍സറി സംരക്ഷണ സമിതി കണ്‍വീനര്‍ റാഫി വലിയകത്ത്, ഫാര്‍മസിസ്റ്റ് ജെ രാധാകൃഷ്ണ ചെട്ടിയാര്‍, അറ്റഡര്‍ സിനി ജേക്കബ്, സ്വീപ്പര്‍ രമണി പ്രേമന്‍, ഹംസ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments are closed.