പുന്നയൂർക്കുളം: മന്ദലാംകുന്ന് ബിച്ചില്‍ വില്‍പ്പനക്ക് കൊണ്ടുവന്ന ഒന്നേകാല്‍ കിലോ കഞ്ചാവുമായി തമിഴ്‌നാട് സ്വദേശി പിടിയില്‍.
പഴനി താലൂക്ക് ദിണ്ഡിഗല്‍ ജില്ല പൂമാളയില്‍ പവന്‍രാജിനെയാണ് (36) ചാവക്കാട് സി. ഐ കെ.ജി.സുരേഷ്, വടക്കേകാട് എസ്. ഐ പി.കെ.മോഹിത് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. തീരമേഖലയിലേക്ക് കഞ്ചാവ് ഉൾപ്പടെയുള്ള മയക്കു മരുന്ന് വസ്തുക്കളുടെ വൻ ഒഴുക്കാണ്. ചൊവ്വാഴ്ച്ച സി.ഐ കെ.ജി സുരേഷും സംഘവും ചാവക്കാട് മുല്ലത്തറയിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. ഒരു മാസത്തിനുള്ളിൽ നാലാം തവണയാണ് ഇത്തരത്തിൽ കഞ്ചാവ് പിടികൂടുന്നത്. മേഖലയിലെ കഞ്ചാവ് മാഫിയയെ ഇതുവരെ പിടികൂടാൻ പൊലീസിനായിട്ടില്ല. റൂറല്‍ എസ്.പി വിജയകുമാറിൻറെ ക്രൈം സ്ക്വാഡ് അംഗങ്ങളായ സീനിയര്‍ സി.പി.ഒ സുദേവ്, രാഗേഷ് , സുജിത്ത്, അനില്‍, സി.ഐ ഓഫീസിലെ എസ്.ഐ കെ.വി മാധവന്‍, എ.എസ്.ഐ വില്‍സണ്‍ ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.