ഗുരുവായൂരില്‍ വീണ്ടും കഞ്ചാവ് ലോബിയുടെ വിളയാട്ടം
ഗുരുവായൂര്‍ : ഗുരുവായൂരില്‍ വീണ്ടും കഞ്ചാവ് ലോബിയുടെ വിളയാട്ടം. കഞ്ചാവ് ലോബിക്കെതിരെ പ്രതികരിച്ച നഗരസഭ കൗസിലറുടെ വീടിന്റെ ജനല്‍ ചില്ല് സംഘം അടിച്ചു തകര്‍ത്തു. പോലീസിന്റെ അനാസ്ഥയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം. നഗരസഭ 43-ാവാര്‍ഡ് കോഗ്രസ് കൌണ്‍സിലര്‍ കാവീട് തലേങ്ങാട്ടിരി കണക്കഞ്ചേരി ശ്രീന സുവിഷിന്റെ വീടിന് നേരയാണ് ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെ ആക്രമണം നടന്നത്. ശ്രീനയും ഭര്‍ത്താവ് സുവീഷും കിടന്നുറങ്ങിയിരുന്ന മുറിയുടെ ജനല്‍ ചില്ലാണ് സംഘം അടിച്ചു തകര്‍ത്തത്. ജനലിനോട് ചേര്‍ന്ന് തൊട്ടിലില്‍ കിടന്നുങ്ങിയിരുന്ന ഇവരുടെ ഒന്നര വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിലേക്കാണ് ജനല്‍ ചില്ലുകള്‍ തകര്‍ന്നു വീണത്. ജനല്‍ ചില്ല് തകരുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു ലൈറ്റിട്ടപ്പോഴേക്കും അക്രമി സംഘം ഓടി മറഞ്ഞു. പ്രദേശത്ത് കഴിഞ്ഞ രണ്ടു മാസത്തോളമായി കഞ്ചാവ് ലോബി വ്യാപക അക്രമാണ് അഴിച്ചു വിടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. യൂത്ത് കോഗ്രസ്സ് പൂക്കോട് മണ്ഡലം പ്രസിഡന്റ് കൂടിയായ കൗസിലറുടെ ഭര്‍ത്താവിന്റെ സഹായത്തോടെ കഞ്ചാവ് ലോബിക്കെതിരെ നാട്ടുകാരെ സംഘടിപ്പിച്ച് ഒപ്പ് ശേഖരണം നടത്താനുള്ള ഒരുക്കത്തിലായിരുന്നു ഇവര്‍. ഇതിനിടെ ഇവരുടെ സഹായികളായ യൂത്ത്‌കോഗ്രസ്സ് പ്രവര്‍ത്തകരെ കഞ്ചാവ് ലോബി മര്‍ദ്ധിക്കുകയും കള്ളക്കേസില്‍ കുടുക്കുകയുമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. ഇതിന് പോലീസ് ഒത്താശ ചെയ്യുന്നതായും നാട്ടുകാര്‍ ആരോപിച്ചു. കേസില്‍പെട്ട പ്രവര്‍ത്തകരെ സഹായിക്കുന്നതിലും കഞ്ചാവ് ലോബിക്കിക്കെതിരെ പ്രതികരിക്കുകയും ചെയ്യുന്നതിലുള്ള വൈരാഗ്യമാണ് വീടാക്രമണത്തിന് പിനിലെന്ന് ശ്രീന ആരോപിച്ചു. ഇതേ കുറിച്ച് പോലീസിന് വ്യക്തമായ വിവരം നല്‍കിയിരുതാണെന്നും പോലീസ് കാണിക്കുന്ന നിസംഗതാ മനോഭാവവും അനാസ്ഥയുമാണ് വീടാക്രമണത്തില്‍ കലാശിച്ചതെുന്നും ശ്രീന പറഞ്ഞു.
ടെമ്പിള്‍ സി.ഐ എന്‍ രാജേഷ്‌കുമാര്‍, ഗുരുവായൂര്‍ എസ്.ഐ അനില്‍കുമാര്‍ ടി മേപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു. സംഘഷാര്‍ഷാവസ്ഥ കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. കഞ്ചാവ് ലോബിക്കെതിരെ പ്രതികരിച്ച 26-ാം വാര്‍ഡ് സി.പി.ഐ കൌണ്‍സിലര്‍ ഇരിങ്ങപ്പുറം വലവറ അഭിലാഷ് വി ചന്ദ്രന്റെ വീടിന് നേരെയും കഴിഞ്ഞ ദിവസം ആക്രണണം നടന്നിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും കേസിലെ പ്രതികളെ ഇത് വരെ പിടികൂടാനായിട്ടില്ല. ഇരിങ്ങപ്പുറം മേഖലയിലെ കഞ്ചാവ് ലോബിക്കെതിരെ എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് അടക്കമുള്ളവര്‍ക്ക് അഭിലാഷ് പരാതി നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍ മേഖലയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ പോലീസും നഗരസഭയും ബോധവത്കരണ പരിപാടികള്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്. കഞ്ചാവ് ലോബിക്കെതിരെ പ്രതികരിക്കുന്ന നഗരസഭ കൗസിലര്‍മാര്‍ വരെ ആക്രമണം നേരിടേണ്ടി വരുന്നത് നാട്ടുകാരില്‍ ഭയാശങ്കക്കിടയാക്കിയിട്ടുണ്ട്.
Comments are closed.