mehandi new

രാത്രി പന്ത്രണ്ടുമണി കഴിഞ്ഞും നിറഞ്ഞ സദസ്സിൽ ഒപ്പന തുടരുന്നു – രണ്ടാം ദിനം കലോത്സവം മൂന്നാം ദിനം പുലർച്ചെ അവസാനിക്കൂ

fairy tale

കുന്നംകുളം : തൃശൂർ റവന്യു ജില്ലാ കലോത്സവത്തിൽ രാത്രി പന്ത്രണ്ടുമണി കഴിഞ്ഞും ഹൈസ്‌കൂൾ വിഭാഗം ഒപ്പന മത്സരങ്ങൾ തുടരുന്നു. ഇനിയും രണ്ടു ഒപ്പനകൾ വേദിയിൽ കയറാനുണ്ട്. കുന്നംകുളം ബോയ്സ് ഹൈസ്‌കൂളിലെ വേദി മൂന്നിലാണ് ഒപ്പന നടക്കുന്നത്. വട്ടപാട്ടിനും ദഫിനും ശേഷമാണ് ഒപ്പന ആരംഭിച്ചത്. ഉച്ചക്ക് ഒരുമണിക്ക് നടക്കേണ്ട യു പി വിഭാഗം ഒപ്പന വൈകുന്നേരം ആറുമണിക്ക് ശേഷമാണു ആരംഭിച്ചത്. യു പി വിഭാഗം ഒപ്പനക്കിടെ ഒരു വിദ്യാർത്ഥി സ്റ്റേജിൽ തലകറങ്ങി വീണു. മറ്റു ചില വിദ്യാർത്ഥികൾക്ക് ശ്വാസംമുട്ടും മറ്റു ശാരീരിക ആസ്വാസ്ഥ്യങ്ങളം പ്രകടമായി. 

planet fashion

 ഒപ്പനക്ക് ശേഷം വേദിയിൽ കയറാനായി പതിനാലോളം കോൽക്കളി ടീമുകൾ തയ്യാറായി നിൽക്കുന്നുണ്ട്. ഉച്ചതിരിഞ്ഞു 4.30 ന് ആരംഭിക്കേണ്ട കോൽക്കളി ഇതുവരെയും തുടങ്ങാൻ കഴിഞ്ഞിട്ടില്ല. രണ്ടാം ദിനം കലോത്സവം മൂന്നാം ദിനം പുലർച്ചെ അവസാനിക്കൂ.

Ma care dec ad

Comments are closed.