വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചാവക്കാട് സെന്ററിൽ പ്രതിപക്ഷ കൗൺസിലർമാരുടെ നിൽപ്പ് സമരം

ചാവക്കാട് : കേരളത്തിലെ വ്യാപാരികളോട് സർക്കാർ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ വ്യാപാരികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചാവക്കാട് നഗരസഭ പ്രതിപക്ഷ കൗൺസിലർമാർ ചാവക്കാട് സെന്ററിൽ നിൽപ്പ് സമരം നടത്തി.
സമരം ചാവക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ വി ഷാനവാസ് ഉദ്ഘാടനം ചെയ്തു.

പ്രതിപക്ഷ നേതാവ് കെ വി സത്താർ അധ്യക്ഷത വഹിച്ചു. കൗൺസിലർ മാരായ അസ്മത്തലി, ഫൈസൽ കാണാംപുള്ളി, പി കെ കബീർ, ബേബി ഫ്രാൻസിസ്, ജോയ്‌സി ടീച്ചർ, സുപ്രിയ രാമേന്ദ്രൻ, പേള ഷാഹിദ എന്നിവർ പ്രസംഗിച്ചു.
നിൽപ്പ് സമരത്തിന് പിന്തുണ നൽകി കൊണ്ട് ചാവക്കാട് മർച്ചന്റ് അസോസിയേഷൻ ഭാരവാഹികളായ ജോജി തോമാസ്, ആസിഫ് എന്നിവരും സംസാരിച്ചു.

Comments are closed.