ചാവക്കാട്: വീ വണ്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ബദര്‍പള്ളിയും അല്‍ സലാമഗ്രൂപ്പ് പെരിന്തല്‍മണ്ണയും സംയുക്തമായി സൗജന്യ നേത്രചികിത്സ ക്യാമ്പ് നടത്തി. തിരഞ്ഞെടുത്ത തിമിര രോഗികള്‍ക്ക് ശസ്ത്രക്രിയ സൗജന്യമായി ചെയ്തുകൊടുക്കും. ബദര്‍പള്ളി അല്‍ ഹദീര്‍ കോഫ്രന്‍സ് ഹാളില്‍ നടന്ന ക്യാമ്പ് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം നിര്‍വ്വഹിച്ചു. വീ വണ്‍ രക്ഷാധികാരി അലികുട്ടി ആലത്തയില്‍ അധ്യക്ഷത വഹിച്ചു. ഡോ.അല്‍ത്താഫ്‌, സെലീം, സെലി, ഫാസില്‍ ആലത്തയില്‍, ടി.കെ.ഷെക്കീര്‍, സുഹൈല്‍ കോഞ്ചാടത്ത്, നിസാം, സുഫിയാന്‍, ഷെഫീക്ക്, ഇജാസ് അഹമ്മദ്, ടി.കെ.ഷെബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.