Header

വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു

ഗുരുവായൂര്‍ : പൈതൃകം ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ വൈജ്ഞാനിക സദസ്സ് സംഘടിപ്പിച്ചു. ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ നടന്ന ചടങ്ങ് ജില്ല ഉപഭോക്തൃ കോടതി
ജഡ്ജി അഡ്വ.പി.കെ ശശി ഉദ്ഘാടനം ചെയ്തു. പൈതൃകം പ്രസിഡന്റ് അഡ്വ.സി.രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഐ.എ.എസ് ലഭിച്ച സി.വി ജയകാന്തിനെയും, കേന്ദ്ര
സാംസ്‌കാരിക വകുപ്പിന്റെ കീഴില്‍ ഭോപാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി രാഷ്ട്രീയ മാനവ സംഗ്രഹാലയയുടെ ചിത്രകലാ പുരസ്‌കാരത്തിന് അര്‍ഹനായ
കെ.യു കൃഷ്ണകുമാറിനെയും ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് അപൂര്‍വ്വാശ്രമം അധിപ മാതാ പ്രേം വൈശാലി അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി മധു.കെ നായര്‍, അഡ്വ.രവി
ചങ്കത്ത്, ഡോ.കെ.ബി സുരേഷ്, കെ.കെ ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Comments are closed.