mehandi new

കനോലികനാല്‍ വീണ്ടും പ്രതീക്ഷയാകുന്നു : ഒരുമനയൂര്‍ ലോക്കിന്റെ അറ്റകുറ്റ പണികള്‍ക്ക് 47.50 ലക്ഷം അനുവദിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

വാര്‍ത്താ സമ്മേളനം നടത്തുന്നു
എം എ അബൂബക്കര്‍ ഹാജി വാര്‍ത്താ സമ്മേളനം നടത്തുന്നു

ചാവക്കാട്: കനോലി കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നതു നിയന്ത്രിക്കുന്ന ഒരുമനയൂര്‍ ലോക്കിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനായി 47.50 ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പ് അനുവദിച്ചതായി ചാവക്കാട് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ഡിവിഷന്‍ അംഗവുമായ എം എ അബൂബക്കര്‍ ഹാജി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒരുമനയൂര്‍ കടപ്പുറം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്നതും, കനാലിലേക്ക് ഉപ്പുവെള്ളം കയറാതെ സംരക്ഷിക്കുകയും ചെയ്തിരുന്ന ഒരുമനയൂര്‍ ലോക്കിന്റെ ഷട്ടറുകളും അനുബന്ധ സംവിധാനങ്ങളൂം തുരുമ്പെടുത്തു പ്രവര്‍ത്തനം നിലച്ചിരിക്കുകയായിരുന്നു. ലോക്കിന്റെ അറ്റകുറ്റ പണികള്‍ നടത്തി ലോക്ക് പ്രവര്‍ത്തനക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട്  ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് തിരുവനന്തപുരത്തും തൃശ്ശൂരിലും നിരന്തരം പരാതികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് ഇറിഗേഷന്‍ വകുപ്പ് സംഖ്യ അനുവദിച്ചതെന്ന് അബൂബക്കര്‍ ഹാജി പറഞ്ഞു. ശുദ്ധ ജല ക്ഷാമം വളരെ രൂക്ഷമായ ഒരുമനയൂര്‍ കടപ്പുറം നിവാസികള്‍ക്ക് ഇത് വലിയ ആശ്വാസമായിരിക്കും. ലോക്ക് കേടായതിനാല്‍ കനാലിലേക്ക് ഉപ്പുവെള്ളം കയറി കിണറുകള്‍, കുളങ്ങള്‍, പാടങ്ങള്‍, ചെറിയ പുഴകള്‍, ചെറു തോടുകള്‍ എന്നിവയിലെല്ലാം വെള്ളം ഉപയോഗ ശൂന്യമായിരിക്കുകയാണ്. മേഖലയിലെ നെല്‍കൃഷി, തെങ്ങുകള്‍ തുടങ്ങിയവ സര്‍വ നാശത്തെ നേരിടുന്ന അവസ്ഥയിലുമാണ്. ലോക്കിന്റെ പ്രവര്‍ത്തനം കാര്യക്ഷമമായാല്‍ ഇതിനെല്ലാം ശാശ്വത പരിഹാരമാകുമന്നാണ് പ്രതീക്ഷിക്കുന്നത്. ചേറ്റുവ അഴിമുഖത്തിനും പൊന്നാനി അഴി മുഖത്തിനും സമീപത്താണ് ഉപ്പുവെള്ള ഭീഷണി തടയാന്‍ രണ്ടു ലോക്കുകള്‍ നിര്‍മ്മിച്ചത്. വേലിയേറ്റ സമയത്തു് ലോക്കിന്റെ ഷട്ടറുകള്‍ അടച്ചിടുക വഴി ഉപ്പുവെള്ളം കയറുന്നത് തടയുകയും വേലിയിറക്ക സമയങ്ങളില്‍ ലോക്കിന്റെ ഷട്ടറുകള്‍ തുറന്നിടുന്നത്  വഴി കനാലിലെ വെള്ളം കടലിലേക്ക് ഒഴുക്കുകയുമാണ് ചെയ്തിരുന്നത്. ശാശ്ത്രീയമായ പ്രവര്‍ത്തനം മൂലം കനാലില്‍ എക്കാലത്തും നല്ല വെള്ളമാണ് ലഭിച്ചിരുന്നത്. ലോക്കുകള്‍ കേടായതോടെ കനാല്‍ നശിച്ചു. ഇതോടെ മാലിന്യം നിക്ഷേപിക്കാനുള്ള സ്ഥലമായി കനാല്‍ മാറി. ലോക്ക് പ്രവര്‍ത്തനക്ഷമമാകുന്നതോടെ നാശത്തെ നേരിടുന്ന കനോലി കനാലിലെ സംരക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.