റാസ്അല്‍ഖൈമ : ചാവക്കാട് എടക്കഴിയൂര്‍ സ്വദേശിയായ യുവ എഴുത്തുകാരന്‍ ഒ.എസ്.എ.റഷീദ് ന് റാസ് അല്‍ ഖൈമയില്‍ ആദരം. റാസ് അല്‍ ഖൈമ രാജ കുടു:ബാംഗങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ ഹിസ് ഹൈനസ് ശൈഖ് സഊദ് ബിൻ ഹമദ് അൽ ഖാസിമി ആദരഫലകം നല്‍കി . എടക്കഴിയൂര്‍ സ്വദേശികളുടെ യു.എ.ഇ കൂട്ടായ്മായ എനോര യാണ് പരിപാടി സംഘടിപ്പിച്ചത് . ഈയിടെ ഷാര്‍ജ ഇന്റര്‍ നാഷണല്‍ ബുക്ക് ഫെയറില്‍ പ്രകാശനം ചെയ്ത “പ്രവാസിയുടെ പെട്ടി“ എന്ന പതിനഞ്ച് കഥകളുടെ സമാഹാരം പ്രവാസലോകത്തും നാട്ടിലും വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. കൊച്ചിയിലും, കോഴിക്കോടും ഈ പുസ്തകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. “പ്രവാസിയുടെ പെട്ടി” എന്ന കഥ യെ ആസ്പദമാക്കി ഒരു മലയാള ചലചിത്രവും സുരേഷ് ഉണ്ണിത്താന്‍ സംവിധാനത്തില്‍ അടുത്ത് തന്നെ ചിത്രീകരണം ആരംഭിക്കുന്നുണ്ട്.. നാട്ടിലെ വളര്‍ന്ന് വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കുവാന്‍ വേണ്ടി എനോര നല്‍കുന്ന പുരസ്ക്കാരം സ്വീകരിക്കാന്‍ കഴിഞതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് റഷീദ് പറഞ്ഞു.
ആഘോഷങ്ങൾക്കും ആരവങ്ങൾക്കും കർശനമായ നിരീക്ഷണവും നിയന്ത്രണവും ഉള്ള ഒരു നാട്ടിൽ, അത്തരം നിയന്ത്രണവും നിരീക്ഷണവുമില്ലാതെ ഒരു ദിനം മുഴുവൻ റാസ് അല്‍ ഖൈമ യിലെ ഒരു പ്രദേശം മുഴുവനായി എനോര യുടെ ആഘോഷങ്ങൾക്ക് വേണ്ടി ഏർപ്പാടാക്കിയിരുന്നു. അവാഫി പിക്നിക്ക് എന്ന് പേരിട്ട പരിപാടി പങ്കാളിത്തം കൊണ്ട് വളരെ ശ്രദ്ദേയമായിരുന്നു.