mehandi new

ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യണം

fairy tale

ചാവക്കാട്: ചാവക്കാട്, വടക്കേക്കാട്, പോലീസ് സ്‌റ്റേഷനുകളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ റജിസ്‌ട്രേഷന്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. നാട്ടിലെ തിരിച്ചറിയല്‍ കാര്‍ഡ് കോപ്പി ഫോട്ടോസ് എന്നിവ ഹാജറാക്കണം. ചാവക്കാട് സി ഐ യുടെ കീഴിലുള്ള ചാവക്കാട്, വടക്കേക്കാട്, സ്‌റ്റേഷനുകളിലാണ് റജിസ്‌ട്രേഷന്‍ നടക്കുന്നത്. നൂറുകണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് ഈ മേഖലയില്‍ ജോലിചെയ്തു വരുന്നത്. സ്ഥാപനങ്ങളിലും മറ്റും ജോലി ചെയ്യുന്നവരുടെയും, താമസിക്കാന്‍ കെട്ടിടങ്ങള്‍ നല്‍കുന്നവരും, തൊഴിലാളികളുടെ പേര്‍ റജിസ്റ്റര്‍ ചെയ്യേണ്ടതും അല്ലാത്ത പക്ഷം നിയമനടപടികള്‍ക്ക് വിധേയരാവേണ്ടിവരുമെന്നും സി ഐ എ ജെ ജോണ്‍സന്‍ മുന്നറിയിപ്പ് നല്‍കി. നാട്ടിലെ ഐ ഡി ഫ്രൂഫും മറ്റു രേഖകളോ ഇല്ലാത്തവരെ ഒരു കാരണവശാലും ജോലിക്കു നിര്‍ത്തരുതെന്നും താമസിക്കാന്‍ വാടക കെട്ടിടങ്ങള്‍ നല്‍കരുതെന്നും പോലീസ് അറിയിച്ചു.

Ma care dec ad

Comments are closed.