mehandi new

സഹോദരന്‍ അനിയന്റെ ഒറ്റയാള്‍ പദയാത്രക്ക് ചാവക്കാട് സ്വീകരണം നല്‍കി

fairy tale

Chavakad photo shodrana aniyan padhayathraചാവക്കാട് : സമൂഹത്തില്‍ ധാര്‍മികതയും സമാധാനവും പുലരാന്‍ സഹോദരന്‍ അനിയന്‍ നടത്തു കേരള പദയാത്ര ജില്ലയില്‍ പര്യടനം തുടങ്ങി . 14 ന് കാസര്‍ക്കോട് നിന്നും ആരംഭിച്ച പദയാത്ര ഒകേ്ടാബര്‍ മൂന്നിന് തിരുവനന്തപുരത്ത് സമാപിക്കും. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശാന്തികേന്ദ്ര ആശ്രമത്തിന്റെ നേതൃത്വത്തിലാണ് കാവീട് സ്വദേശിയായ സഹോദരന്‍ അനിയന്‍ ( കൊള്ളൂര്‍ തോമസ് 65 ) ആണ് ഒറ്റയാള്‍ പദയാത്ര നടത്തുത്. പദയാത്ര ലക്ഷ്യം എഴുതിയ ബാനര്‍ സ്വയം കഴുത്തിലണിഞ്ഞ് ഒറ്റമുണ്ടും മേല്‍മുണ്ടും ധരിച്ച്  നഗ്നപാദനായാണ് സഹോദരന്‍ അനിയന്റെ യാത്ര. ആരെങ്കിലും നല്‍കിയാല്‍ ഭക്ഷണം കഴിക്കും. എത്തിയിടത്ത് എവിടെയായാലും അവിടെ വിശ്രമിക്കും. യാത്രാമധ്യേ ചാവക്കാടെത്തിയ അനിയന്‍ പാലയൂര്‍ പള്ളിസ്‌ക്കൂളിലാണ് അന്തിയുറങ്ങിയത് . അനീതിക്കും അക്രമത്തിനും അധാര്‍മികതയ്ക്കുമെതിരെ പോരാടാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്വമുണ്ടെന്ന തിരിച്ചറിവാണ്  ഇത്തരമൊരു ബോധവത്ക്കരണ പദയാത്ര നടത്തുവാന്‍ പ്രേരിപ്പിച്ചതെന്ന് സഹോദരന്‍ അനിയന്‍ പറഞ്ഞു.  സമാധാന സന്ദേശവുമായി അനിയന്‍ നടത്തുന്ന പതിനാറാമത്തെ പദയാത്രയാണിത്. ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കി പ്രാര്‍ഥനാ സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അനിയന്‍ ആഫ്രിക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍നിരവധി തവണ പര്യടനം നടത്തിയിട്ടുണ്ട് . ഡല്‍ഹിയിലെ ജലന്ദര്‍മന്ദിറിലാണ് ശാന്തികേന്ദ്ര ആശ്രമം പ്രവര്‍ത്തിക്കുന്നത് . തന്റെ യാത്രകളില്‍ ആദ്യമായി തനിക്കുനേരെ ആക്രമണം  കാസര്‍കോട് മഘലയില്‍ വെച്ചുണ്ടായെ്ന്നു അനിയന്‍ പറഞ്ഞു . ദൈവാനുഗ്രഹത്താല്‍ പരിക്കേറ്റില്ല . നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍് പോലീസ് എത്തിയാണ് തുടര്‍ യാത്രയ്ക്ക് വഴിയൊരുക്കിയത് . പോലീസ് ഡി ജി പി തന്റെ യാത്രയ്ക്ക് രേഖാമൂലം അനുമതി നല്‍കിയി’ട്ടുണ്ടെുന്നും അദേഹം പറഞ്ഞു. സഹോദരന്‍ അനിയന്റെ പദയാത്രയെ ചാവക്കാട് പാലയൂരില്‍ പൊതുപ്രവര്‍ത്തകരായ ജോസ് ചിറ്റിലപ്പിള്ളി , ഇ എഫ് ആന്റണി , എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു.

Comments are closed.