mehandi banner desktop

ഉന്നത വിജയം നേടിയ വിദ്യാർത്ഥിയെ സി പി എം ബ്രാഞ്ച് കമ്മറ്റി ആദരിച്ചു

തിരുവത്ര : പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥിയെ സി പി ഐ എം തിരുവത്ര ബ്രാഞ്ച് കമ്മറ്റി ആദരിച്ചു. തിരുവത്ര ലോക്കൽ സെക്രട്ടറി കെ എച് സലാം, വാർഡ് കൗൺസിലറും ലോക്കൽ കമ്മറ്റി അംഗവുമായ പ്രിയ മനോഹരൻ, പി എസ് മുനീർ, ഗഫൂർ അത്താണി, നൗഫൽ

വർണ്ണാഭമായി അങ്കണവാടി പ്രവേശനോത്സവം

ബ്ലാങ്ങാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ 30 അങ്കണവാടികളിലും പ്രവേശനോത്സവം  വർണ്ണാഭമായി ആഘോഷിച്ചു. നാലാം വാർഡിലെ ബ്ലാങ്ങാട് 28-ാംi നമ്പർ  അംഗൻവാടിയിൽ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സാലിഹ ഷൗക്കത്ത് നിർവഹിച്ചു.

അകലാട് ബദർ പള്ളി ബീച്ചിൽ നാശം വിതച്ച് കാറ്റ്

പുന്നയൂർ : അകലാട് ബദർ പള്ളി പടിഞ്ഞാറ് ഭാഗം ശക്തമായ കാറ്റിൽ വൻ നാശനഷ്ടം. വീടുകളുടെ ഓടുകളും ഷീറ്റുകളും കാറ്റിൽ പറന്നു പോയി. വീട്ടുമതിൽ തകർന്നു വീണു. നിരവധി മരങ്ങൾ കടപുഴകി വീണു. ആളപായമില്ല. ചൊവ്വാഴ്ച രാവിലെയാണ് നാടിനെ വിറപ്പിച്ച്

കുടിപ്പക: വടക്കേക്കാട് യുവാക്കൾക്ക് നേരെ ആക്രമണം – രണ്ടുപേർക്ക് വെട്ടേറ്റു

വടക്കേക്കാട്: വടക്കേക്കാട് വൈലേരി പീടികയിൽ ഓട്ടോറിക്ഷയിൽ പോവുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. സംഭവത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. കല്ലിങ്ങൽ സ്വദേശി തോട്ടുപുറത്ത് വീട്ടിൽ പ്രണവ് (27), സഹോദരൻ റെനിൽ (23)എന്നിവർക്കാണ് പരിക്കേറ്റത്.

ലഹരിക്കെതിരെ ബോധവൽക്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചു

ചാവക്കാട് : ലഹരി വസ്തുക്കളും മയക്കുമരുന്നുകളുടെയും ഉപയോഗം സമൂഹത്തിൽ വ്യാപ്യച്ചു വരുന്ന പശ്ചാതലത്തിൽ സാമൂഹ്യ തിന്മകൾക്കെതിരെ പോരാടുക എന്ന മുദ്രാവാക്യമുയർത്തി മുസ്ലീം സർവീസ് സൊസൈറ്റി തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേത്രത്വത്തിൽ ചാവക്കാട്

ആകാശപ്പറവകൾ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു

ചാവക്കാട് : ചാവക്കാട് നഗരസഭയുടെ ആകാശപ്പറവകൾ ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവേശനോത്സവവും പഠനോപകരണ വിതരണവും അധ്യാപകർക്കും അനധ്യാപകർക്കുമുള്ള ആദരവും സംഘടിപ്പിച്ചു. ഗുരുവായൂർ എം.എൽ.എ. എൻ.കെ. അക്ബർ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ

ബ്ലോക്ക് തല പ്രവേശനോത്സവം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്നു

പുന്നയൂർ:- മന്ദലാംകുന്ന് ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് നഫീസക്കുട്ടി വലിയകത്ത് ഉദ്ഘാടനം ചെയ്തു.പുതിയ അഡ്മിഷൻ എടുത്തിട്ടുള്ള വിദ്യാർത്ഥികൾക്ക്‌ ഉപഹാര സമർപ്പണവും പ്രസിഡന്റ്

ആദ്യാക്ഷരം കുറിച്ച് ഒരുമനയൂർ പഞ്ചായത്ത്‌ തല പ്രവേശനോത്സവം

ഒരുമനയൂർ : ഒരുമനയൂർ പഞ്ചായത്ത്‌ തല സ്കൂൾ പ്രേവേശനോത്സവം എ യു പി സ്കൂൾ ഒരു മനയൂർ സ്കൂളിൽ നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് വിജിത സന്തോഷ്  പ്രവേശനോത്സവം ഉദ്ഘാടനം  ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ. ടി ഫിലോമിന ടീച്ചർ

അക്ഷരങ്ങൾക്ക് ദീപ പ്രഭ പകർന്ന് മണത്തല സ്കൂൾ പ്രവേശനോത്സവം

ചാവക്കാട് : മണത്തല ഗവൺമെൻ്റ് ഹയർസെക്കൻ്ററി സ്കൂളിൽ ഈ വർഷത്തെ മുനിസിപ്പൽതല പ്രവേശനോത്സവം എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് വിദ്യാർത്ഥികളെ ചേർത്ത് പിടിച്ചു മലയാളം ആദ്യാക്ഷരങ്ങൾ എഴുതിയ മൺചിരാതുകൾ തെളിയിച്ചാണ് എം എൽ എ

നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം – എസ് ബി എസ് ചങ്ങാത്തം കൂടി

അകലാട് : നന്മയിൽ കൂട്ടുകൂടാം ലഹരിയെ മറികടക്കാം എന്ന വിഷയത്തിൽ അകലാട് മർക്കസ് മദ്രസയിൽ സുന്നി ബാല സംഘത്തിന്റെ നേതൃത്വത്തിൽ ചങ്ങാത്തം ക്യാമ്പ് സംഘടിപ്പിച്ചു. ഹംസ മുസ്ലിയാരുടെ പ്രാർത്ഥനയോടെ ആരംഭിച്ച ക്യാമ്പ് വടക്കേക്കാട് സി ഐ കെ