Header

പാലയൂരില്‍ വീട്ടിൽ ഒരു അടുക്കള തോട്ടം പദ്ധതിക്ക് തുടക്കമായി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പാലയൂർ : പാലയൂര്‍ ജൈവ കർഷക സംഘത്തിനു കീഴില്‍ നടപ്പിലാക്കുന്ന വീട്ടിൽ ഒരു അടുക്കള തോട്ടം പദ്ധതിയുടെ ഉത്‌ഘാടനം ചാവക്കാട് ജൈവ കർഷക സമിതി പ്രസിഡന്റ് എം .ആർ രാധാകൃഷ്ണൻ നിർവഹിച്ചു. തുടർന്ന് മികച്ച കർഷകരായ എ വി ഉമ്മറിനെയും, സി കെ വിജയനെയും ചാവക്കാട് കൃഷി ഫീൽഡ് ഓഫീസർ കെ സുദർശൻ പിള്ള ആദരിച്ചു. ജൈവകൃഷിയും രോഗപ്രതി രോധ മാർഗ്ഗങ്ങളും എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ച കൃഷി ഫീൽഡ് ഓഫീസർ കെ സുദർശൻ പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു. എ ടി മുഹമ്മദലിക്ക് മെമ്പർഷിപ് കൊടുത്തു ഒരുമാസം നീണ്ടുനിൽക്കുന്ന മെമ്പർഷിപ് ക്യാമ്പയിൻ തുടക്കം കുറിച്ചു. ജീവാമൃതം നിർമ്മാണവും ഉപയോഗവും എന്ന വിഷയത്തില്‍ എ വി ഉമ്മർ ക്ലാസ്സെടുത്തു.
പാലയൂർ സ്കൈനെറ്റ്‌ ഗ്രൗണ്ടിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട്‌ സി എൽ ആന്റണി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഷാഹിന സലീം 14- വാർഡ് കൗൺസിലർ പി വി പിറ്റർ, വനജ പ്രകാശൻ, ഇ ഷെരീഫ ഉമ്മർ, സി എം മുജീബ്, അനീഷ് പാലയൂർ, ലിജി പ്രേമൻ എന്നിവർ പ്രസംഗിച്ചു. പി പി അബ്‌ദുൾ സലാം സ്വാഗതവും പി എസ് ദേവാനന്ദ് നന്ദിയും പറഞ്ഞു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.