Header

പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെ ദുക്‌റാന ഊട്ടിന് പതിനായിരങ്ങളെത്തി

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text”]

ചാവക്കാട് : ക്രിസ്തു ശിഷ്യനായ മാര്‍തോമാശ്‌ളീഹായുടെ ഓര്‍മപുതുക്കാന്‍ അദേഹത്തിന്റെ കര്‍മ്മവേദിയായ പാലയൂര്‍ തീര്‍ഥകേന്ദ്രത്തില്‍ പതിനായിരങ്ങളെത്തി. ദുക്‌റാന തിരുന്നാളിന്റെ തിരുകര്‍മ്മങ്ങളിലും ഊട്ടിലും പങ്കെടുത്താണ് വിശ്വാസികള്‍ ആത്മീയാനന്ദത്തോടെ മടങ്ങിയത്. അഞ്ചു കൗണ്ടറുകളില്‍ രാവിലെ മുതല്‍ ആരംഭിച്ച ഭക്ഷണവിതരണം വൈകുന്നേരം വരെ തുടര്‍ന്നു. തൃശൂര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഊട്ട് വിഭവങ്ങള്‍ ആശീര്‍വദിച്ചു. ദുക്‌റാന ദിവ്യബലിക്ക് ആര്‍ച്ച്ബിഷപ്പ് മുഖ്യകാര്‍മികനായി. ഫാ ജസ്റ്റിന്‍ കൈതാരത്ത്, ഫാ റോജോ എലുവത്തിങ്കല്‍ എന്നിവര്‍ സഹകാര്‍മികരായി. രാവിലെ ആറരയ്ക്കാണ് ദുക്‌റാന തിരുകര്‍മ്മങ്ങള്‍ക്കു തുടക്കമായത്. ലദീഞ്ഞ്, നൊവേന, തിരുസ്വരൂപം എഴുന്നെള്ളിച്ചു വെയ്ക്കല്‍ തിരുകര്‍മ്മങ്ങള്‍ക്ക് റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പില്‍ മുഖ്യകാര്‍മികനായി. ഉച്ചകഴിഞ്ഞുള്ള ദിവ്യബലികള്‍ക്ക് അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശേരി, ഫാ ജോണ്‍ പോള്‍ ചെമ്മണ്ണൂര്‍, ഫാ സജി കിഴക്കേകര, എന്നിവര്‍ കാര്‍മികരായി. വൈകീട്ട് തിരിപ്രദക്ഷിണം നേര്‍ച്ചവിതരണം എന്നിവയും ഉണ്ടായി.
തോമാശ്‌ളീഹായുടെ തിരുശേഷിപ്പ് വണങ്ങുന്നതിനും, ചരിത്ര സ്മാരകങ്ങള്‍ കാണുന്നതിനും, മാര്‍തോമ തീര്‍ഥജലം വാങ്ങിക്കുന്നതിനും, പ്രത്യേക വഴിപാടുകള്‍ നടത്തുന്നതിനും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ധ്യാനത്തിനെത്തിയ ആന്ര്ധ, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍നിന്നുള്ള ഇരുന്നുറോളം പേരും, ഇരിങ്ങാലകുട പഴൂക്കരയില്‍ നിന്നുള്ള മുന്നൂറോളം പേരും ദുക്‌റാന ഊട്ടില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. ജനറല്‍ കണ്‍വീനര്‍ ഷാജു ചെറുവത്തൂര്‍, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ അഡ്വ ഇ എം സാജന്‍, ട്രസ്റ്റിമാരായ സി ഡി ലോറന്‍സ്, ബേബി ഫ്രാന്‍സീസ്, തോമസ് വാകയില്‍, പി വി ജോഷി, സെക്രട്ടറിമാരായ സി കെ ജോസ്, പിയൂസ് ചിറ്റിലപ്പിള്ളി കണ്‍വീനര്‍മാരായ ടി ജെ ഷാജു, ജോസ് വടുക്കൂട്ട്, ഇ എം ബാബു, ബിജു ആന്റോ, സി ജി ജോയ്, ഇ ടി റാഫി, പി വി പീറ്റര്‍, സി ആര്‍ പോള്‍, ജോണ്‍സന്‍ സി പൗലോസ്, എന്‍ എല്‍ ഫ്രാന്‍സീസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2016/07/palayur-dukrana-oottu.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

Comments are closed.