Header

പരൂർ കൊലപാതകം – ബി ജെ പി പ്രവർത്തകർ കസ്റ്റഡിയിൽ

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

IMG-20190523-WA0260പുന്നയൂര്‍ക്കുളം: പരൂരില്‍ ബി.ജെ.പി പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബി.ജെ.പി പ്രവര്‍ത്തകർ കസ്റ്റഡിയിൽ. ബി.ജെ.പി പ്രവര്‍ത്തകനായ വടക്കേകാട് കപ്ലേങ്ങാട് കണ്ടേങ്കാട്ടില്‍ രഞ്ജിത്തി(28)നെ കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മുഖ്യ പ്രതി ബി.എം.എസ് പ്രവര്‍ത്തകന്‍ ഷിജു ഉൾപ്പെടെ ഏതാനും പേരെ വടക്കേകാട് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.
ഷിജു താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നോടെ ബി.ജെ.പി പ്രവര്‍ത്തകരായ സുഹൃത്തുക്കളുമൊത്ത് മദ്യപിച്ചു കൊണ്ടരിക്കേയാണ് രഞ്ജിത്തിന് കുത്തേറ്റത്. ഉടന്‍ തന്നെ രഞ്ജിത്തിനെ പുന്നയൂര്‍ക്കുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നേരത്തെ പൂരാഘോഷത്തില്‍ വെച്ച് ഷിജുവും രഞ്ജിത്തും തമ്മില്‍ വാക്കു തര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. ഇതേ ചൊല്ലി വീണ്ടുമുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.