mehandi new

പട്ടയം – വിചാരണയ്ക്ക് ഹാജരാകാതിരുന്നവർക്ക് ഒരു അവസരം കൂടി

fairy tale

ചാവക്കാട് : ലാൻഡ് ട്രൈബ്യൂണലുകളിലെ കേസ് ഫയൽ തീർപ്പാക്കൽ കർമ്മ പദ്ധതിയുടെ ഭാഗമായി, കുന്നംകുളം ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ 31.12.2024 വരെ ക്രയ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷ നൽകിയ തലപ്പിള്ളി, കുന്നംകുളം, ചാവക്കാട് താലൂക്ക് പരിധിയിൽ പെട്ട അപേക്ഷകരിൽ, വിചാരണയ്ക്ക് ഹാജരാകാതിരുന്നവർക്ക് ഒരു അവസരം കൂടി നൽകുന്നു.  10.11.2025, 11.11.2025, 12.11.2025 എന്നീ തീയതികളിൽ ഏതെങ്കിലും ദിവസം രാവിലെ 10.30 ന് കുന്നംകുളം ലാൻഡ് ട്രൈബ്യൂണൽ ഓഫീസിൽ കൈപ്പറ്റു രശീതി സഹിതം വിചാരണയ്ക്ക് ഹാജരാകേണ്ടതാണ്.  ഹാജരാകാത്ത അപേക്ഷകരുടെ കേസുകൾ ഇനി ഒരറിയിപ്പില്ലാതെ തീർപ്പാക്കുന്നതായിരിക്കും എന്ന് ലാൻഡ് ട്രൈബ്യൂണൽ സ്പെഷ്യൽ തഹസിൽദാർ ബാബു കെ ടി അറിയിച്ചു

Macare 25 mar

Comments are closed.