പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇന്ന് തുടക്കം
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : പേരകം സെന്റ് മേരീസ് ദേവാലയത്തില്‍ സംയുക്ത തിരുന്നാള്‍ ആഘോഷങ്ങള്‍ ഇന്ന് ആരംഭിക്കുമെന്ന് വികാരി ഫാ . സൈജന്‍ വാഴപ്പിള്ളി, ജനറല്‍ കണ്‍വീനര്‍ അഡ്വ ജെയ്‌സന്‍ ചെമ്മണ്ണൂര്‍, പബ്‌ളിസിറ്റി കണ്‍വീനര്‍ സി ആര്‍ ലാസര്‍കുട്ടി എന്നിവര്‍ വാര്‍ത്താസമ്മളനത്തില്‍ അറിയിച്ചു. തിരുനാള്‍ ചെലവിന്റെ നാലിലൊന്നു ഭാഗം നിര്‍ധനരായ വൃക്കരോഗികള്‍ക്ക് സഹായമായി നല്‍കുമെന്ന് കൈകാരന്‍മാരായ സാബു ചൊവ്വല്ലൂര്‍, ടി വി ജോബ് എന്നിവര്‍ പറഞ്ഞു. പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്റ്റിയാനോസിന്റെയും, വിശുദ്ധ തോമാസ്‌ളീഹായുടെയും നാമത്തില്‍ 75 ാം സംയുക്തതിരുനാളാണ് ഇന്ന് മുതല്‍ തിങ്കളാഴ്ച വരെയുള്ള ദിവസങ്ങളില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്. വിവിധ സമുദായാംഗങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പേരകം ഗ്രാമത്തിന്റെ മതസൗഹാര്‍ദത്തിന്റെ ആഘോഷം കൂടിയാണ് ഈ തിരുനാള്‍ പരിപാടികളെന്ന് ഭാരവാഹികള്‍ പറഞ്ഞു. പാലയൂര്‍ ഫൊറോനയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ നാമത്തിലുള്ള ഏക ദേവാലയമാണ് പേരകം ദേവാലയം.
ഇന്ന് വൈകീട്ട് ആറിന് ഫാ ആന്റണി മേനാച്ചേരിയുടെ കാര്‍മികത്വത്തില്‍ ദിവ്യബലിയര്‍പ്പണം നടക്കും. ഏഴിന് വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗുരുവായൂര്‍ സി ഐ ഇ ബാലകൃഷ്ണന്‍ നിര്‍വഹിക്കും. കാരുണ്യ നിധി ഏല്‍പ്പിക്കല്‍ പി എസ് സി ചെയര്‍മാന്‍ അഡ്വ എം കെ സക്കീര്‍ നിര്‍വ്വഹിക്കും. തുടര്‍ന്ന് സെന്റ് മേരീസ് ലേബര്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാടകമേ ഉലകം എന്ന നാടകം അരങ്ങേറും.
നാളെ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന, രൂപം എഴുള്ളെിച്ചുവെയ്ക്കല്‍ എന്നിവ പാലയൂര്‍ തീര്‍ത്ഥ കേന്ദ്രം റെക്ടര്‍ ഫാ ജോസ് പുന്നോലിപറമ്പലിന്റെ കാര്‍മികത്വത്തില്‍ നടക്കും. ഉച്ചകഴിഞ്ഞ് അമ്പ്, വള എഴുന്നെള്ളിപ്പുകള്‍ വീടുകളില്‍ കയറിയിറങ്ങും. രാത്രി പത്തിന് എഴുള്ളെിപ്പുകള്‍ ദേവാലയത്തിലെത്തി സമാപിക്കും. തുടര്‍ന്ന് സെന്റ് മേരീസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വെടിക്കെട്ട് അരങ്ങേറും.
തിരുനാള്‍ ദിവസമായ ഞായറാഴ്ച രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്, നൊവേന. പത്തുമണിക്ക് തിരുനാള്‍ പാട്ട് കുര്‍ബാനയ്ക്ക് ഫാ ജെയ്‌സ പുന്നശേരി മുഖ്യകാര്‍മികത്വം വഹിക്കും. ഫാ ഡേവീസ് കാവുങ്കല്‍ സന്ദേശം നല്‍കും. ഉച്ചകഴിഞ്ഞ് 4.30 ന് കുര്‍ബാനയ്ക്ക് ഫാ ജോ മുളയ്ക്കല്‍ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, വോയ്‌സ് ഓഫ് പേരകത്തിന്റെ നേതൃത്വത്തില്‍ മിന്നല്‍ വെടിക്കെട്ട്, സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പെന്‍ഷനേഴ്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗാനമേള എന്നിവയും നടക്കും. തിങ്കളാഴ്ച രാവിലെ 6.30 ന് മരിച്ചവര്‍ക്കുവേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയും ഒപ്പീസും ഉണ്ടാകും.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.