ലോക ഫോട്ടോഗ്രാഫി ദിനത്തിൽ എടക്കഴിയൂരിലെ ഫോട്ടോഗ്രാഫർമാരെ ആദരിച്ചു.

എടക്കഴിയൂർ: ലോക ഫോട്ടോഗ്രാഫി ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ പ്രമുഖ ഫോട്ടോഗ്രാഫർമാരെ ആദരിച്ച് സ്വതന്ത്ര ചർച്ചാവേദിയായ ‘ആധുനിക ചായ ചർച്ച’ (Tea Talk Club). ഫോട്ടോഗ്രാഫി മേഖലയിൽ നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി പവിത്രൻ ജമാലിയ, ഷെബി കളേഴ്സ്, സലീം ഐഫോക്കസ്, ഹാഷിം വൈറ്റ് മിറർ എന്നിവരെയാണ് ചടങ്ങിൽ പൊന്നാടയണിയിച്ച് ആദരിച്ചത്.

പഞ്ചവടി വിദ്യ എജ്യൂട്ടെക് ട്യൂഷൻ സെന്ററിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ആദരവ് സമർപ്പണം. സമൂഹത്തെയും പ്രകൃതിയെയും മനുഷ്യജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെയും ക്യാമറക്കണ്ണുകളിലൂടെ പകർത്തി ചരിത്രത്തിന്റെ ഭാഗമാക്കുന്ന ഫോട്ടോഗ്രാഫർമാരുടെ സേവനം വിലമതിക്കാനാവാത്തതാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ‘Tea Talk Club’ ഭാരവാഹികളും അംഗങ്ങളുമായ ആബിദ് അഞ്ചങ്ങാടി, സാദിഖ് മാസ്റ്റർ, അസീസ്, അൻസാർ, സമദ് കുറ്റിക്കാട്, ആസിഫ് കെ.വി., രാഹുൽ, ആസാദ് എന്നിവർ സംസാരിക്കുകയും പരിപാടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു.



Comments are closed.