ചാവക്കാട് : പുന്ന നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചാവക്കാട് പോലീസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കിയും ഗ്രനേഡും പ്രയോഗിച്ചു. നേതാക്കളടക്കം നിരവധി പേർക്ക് പരിക്ക്. വി.ഡി സതീശൻ എം.എൽ.എ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തതിനു തൊട്ടുപിന്നാലേയായിരുന്നു സംഭവം.