നിരപരാധികൾക്കെതിരെയുള്ള പോലീസ് അതിക്രമം അപലപനീയം – യൂത്ത് കോൺഗ്രസ്സ്
[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]
ചാവക്കാട് : കോവിഡ് 19 വ്യാപനം തടയാനുള്ള പ്രതിരോധ നടപടികളിൽ ശ്‌ളാഘനീയ പ്രവർത്തനങ്ങൾ നടത്തുന്ന ചാവക്കാട് പൊലീസ് സാധാരണക്കാർക്കും, നിരപരാധികൾക്കുമെതിരെ ഇന്നലെ നടത്തിയ അതിക്രമങ്ങളെ ശക്തമായി അപലപിക്കുന്നതായി യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസ്ഥാവിച്ചു.
തിരുവത്ര പുത്തൻകടപ്പുറത്ത് നിയമം ലംഘിച്ച് പ്രാർത്ഥന നടത്തിയവർക്കെതിരെ നടപടിയെടുക്കാതെ വീടുകളിൽ കയറി കുടുംബങ്ങളിലെ നിരപരാധികളായ സ്ത്രീകളടക്കമുള്ളവർക്ക് നേരെ പോലീസ് നടത്തിയ പ്രകോപനപരമായ അതിക്രമം ഒഴിവാക്കപ്പെടേണ്ടതായിരുന്നു. നിരപരാധികളായ വീട്ടുകാർക്കെതിരെയുള്ള കേസ് നടപടികൾ പിൻവലിക്കാൻ പോലീസ് തയ്യാറാവണമെന്നും യൂത്ത് കോൺഗ്രസ് ജില്ലാ ജന.സെക്രട്ടറി എച്ച് എം നൗഫൽ, ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
[/et_pb_text][/et_pb_column][/et_pb_row][/et_pb_section]
Comments are closed.