ചാവക്കാട് : വെമ്പേനാട് എം എ എസ് എം വിദ്യാർത്ഥികൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ പഠിക്കുന്ന അഞ്ചു വിദ്യാർത്ഥികളെ ചാവക്കാട് പോലീസ് മർദിച്ചതുമായി ബന്ധപ്പെട്ട്   വിദ്യാർത്ഥികളും രക്ഷിതാക്കളും മുഖ്യമന്ത്രിക്ക് പരാതി നല്കുന്നു.

സ്കൂൾ വിട്ട് വരുന്ന വഴിയിൽ പാവറട്ടി കുണ്ടുകടവ് പാലത്തിനടുത്ത് നിന്നും ചാവക്കാട് പോലീസ് ജീപ്പിൽ കയറ്റി കൊണ്ടുപോവുകയും ക്രൂരമായി മർദിക്കുകയും ചെയ്തതായി വിദ്യാർഥികൾ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

സംഭവം പുറത്തു പറഞ്ഞാൽ കഞ്ചാവ് കേസിൽ ഉൾപ്പെടുത്തുമെന്നും ഭീഷണിപെടുത്തിയതായി അജ്മൽ പറഞ്ഞു.

തന്റെ മകനോട്  പോയി തൂങ്ങി ചാവാൻ എസ് ഐ രമേശ്‌ പറഞ്ഞതായി അജ്മലിന്റെ മാതാവ് ഹഫ്സ സാക്ഷ്യപ്പെടുത്തി.

കേരള മനുഷ്യാവകാശ കമ്മീഷൻ,  കേരള ബാലാവകാശ കമ്മീഷൻ,  ഡി ജി പി തിരുവനന്തപുരം,  സിറ്റി പോലീസ് കമ്മീഷണർ,  എ സി പി ഗുരുവായൂർ,  ഡി വൈ എസ് പി കുന്നംകുളം എന്നിവർക്കും പരാതി നൽകുന്നുണ്ട്.

വിദ്യാർത്ഥികളായ അജ്മൽ,  സുഹൈൽ,  റാഷിദ് ബന്ധുക്കളായ ഹഫ്സ,  റജുല,  ഷമീർ,  ഷാബി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.