ഗുരുവായൂര്‍: ശ്രീകൃഷ്ണ ഹൈസ്സകൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുള്ള അവധിക്കാല പരിശീലനം തുടങ്ങി. നഗരസഭ വൈസ് ചെയര്‍മാന്‍ കെ.പി വിനോദ് ഉദ്ഘാടനം ചെയ്തു. എ.സി.പി ആര്‍. ജയചന്ദ്രന്‍പിള്ള അധ്യക്ഷനായിരുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ സ്‌കൂളിലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ എസ്.പി.സി കേഡറ്റുകളെ പോലീസിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. എസ്.പി.സി പ്രോജക്ട് സി.പി.ഒ സി.എ ശരത്കുമാര്‍, ഡ്രില്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് സുരേഖ്, പി.ടി.എ പ്രസിഡന്റ് ആര്‍. അശോക് കുമാര്‍, ടെമ്പിള്‍ പോലീസ് സ്‌റ്റേഷന്‍ എസ്.ഐ എം. ഗിരിജവല്ലഭന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Comments are closed.