ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് പോലീസ്
ഗുരുവായൂര്‍: ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് പൊലീസിന്റെ മൊബൈല്‍ ട്രാഫിക് ഇലക്‌ട്രോണിക് പാര്‍ക്കിന്റെ ബസ്. വണ്‍വേ തെറ്റിച്ചതിന്റെ പോരില്‍ നവവധൂവരന്മാരെ വരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയ പൊലീസിന്റെ വാഹനമാണ് വണ്‍വെ തെറ്റിച്ച് മണിക്കൂറുകളോളം മഞ്ജുളാലിന് മുന്നില്‍ പാര്‍ക്ക് ചെയ്തത്. കിഴക്കെനട ജങ്ഷന്‍ മുതല്‍ ആര്‍.വി കര്‍വ് ജങ്ഷന്‍ വരെ വലിയ വാഹനങ്ങള്‍ പ്രവേശിക്കരുത് എന്ന നിയമവും ലംഘിച്ചായിരുന്നു പൊലീസിന്റെ ബസ് കിടന്നത്. കിഴക്കെനട ജങ്ഷനില്‍ നിന്നും ഹെവി വാഹനങ്ങളെ പൊലീസ് ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് കടത്തി വിടാറില്ല. ഇത് സംബന്ധിച്ച ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്. വണ്‍വേ തെറ്റിച്ചാണ് വാഹനം കടന്നു പോയതും. കല്യാണ മണ്ഡപത്തില്‍ നിന്ന് വീട്ടിലേക്ക് പോയിരുന്ന വധൂവരന്മാരെ വണ്‍വേ തെറ്റിച്ചതിന്റെ പേരിലാണ് പൊലീസ് മണിക്കൂറുകളോളം സ്റ്റേഷനില്‍ പിടിച്ചിരുത്തിയത്. ഈ സംഭവം കഴിഞ്ഞ് രണ്ട് ദിവസം പിന്നിടും മുമ്പാണ് പൊലീസിന്റെ നിയമലംഘനം. ശബരിമല സീസണ്‍ കാലത്തേക്ക് ഏര്‍പ്പെടുത്തിയ വണ്‍വേ തിരക്കില്ലാത്ത സമയത്തും നിലനിര്‍ത്തുന്നത് അശാസ്ത്രീയമാണെന്ന ആക്ഷേപമുണ്ട്. വണ്‍വേയുടെ ഫലമായി മഞ്ജുളാലിന്റെ ഒരു വശത്ത് അനധികൃത പാര്‍ക്കിങ്ങും ഉണ്ടായിട്ടുണ്ട്.
Comments are closed.