mehandi new

മണത്തല സ്കൂളിൽ ആവേശമായി പൂമരം കുടുംബ സംഗമം

fairy tale

ചാവക്കാട് : മണത്തല ഗവണ്മെന്റ് ഹൈസ്കൂളിലെ 92,93,94 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിൽ പൂമരം കുടുംബ സംഗമം  മണത്തല സ്കൂൾ അംഗണത്തിൽ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. എൻ. കെ. അക്ബർ എം. എൽ. എ. ഉദ്ഘാടനം ചെയ്തു, ചാവക്കാട് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ പ്രശാന്ത് മുഖ്യഥിതിയായി. വി. കെ. സ്നേഹജാൻ (കുഞ്ഞുട്ടി) അധ്യക്ഷത വഹിച്ചു. പൂമരം കൂട്ടായ്മ മണത്തല ഹൈസ്കൂളിന് വേണ്ടി നൽകിയ കളർ പ്രിന്റർ അധ്യാപകനായ ജോഷി മാസ്റ്റർക്ക് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീജ പ്രശാന്ത് കൈമാറി. മജീദ് മജുവിന്റെ കവിത സമാഹാരം സതീദേവി ടീച്ചർ മജുവിന്റെ മക്കളായ ഫർസാൻ, ദിൽന എന്നിവർക്ക് നൽകി പ്രകാശനം ചെയ്തു. അധ്യാപകരെ ആദരിച്ചു.

planet fashion

പൂമരം അംഗമായ പി. വി. മനോജ്‌ന്റെ രംഗ പൂജയോടുകൂടി  പരിപാടികൾക്ക് തുടക്കം കുറിച്ചു.  വാർഡ് മെമ്പർ ഫൈസൽ കാനാമ്പുള്ളി, ജോഷി മാസ്റ്റർ, റിട്ടേർഡ് അധ്യാപകരായ സതീദേവി ടീച്ചർ, സരോജിനി ടീച്ചർ, ദാസൻ മാഷ്, ഭവാനി ടീച്ചർ, സുഹറ ടീച്ചർ, സതീരത്‌ന ടീച്ചർ, റോസ്‌ലി ടീച്ചർ,ഗ്ലോബൽ പ്രതിനിധികളായ അബ്ദുൽ അസീസ്, കെ.വി.ശശി, മാധ്യമ പ്രവർത്തകൻ കെ. സി. ശിവദാസൻ, എം. യു. മുറത്ത്, അൽറീം സാബിത്, ഫക്രുദീൻ എന്നിവർ ആശംസകൾ നേർന്നു.  

പൂമരം കുടുംബത്തിലെ അംഗങ്ങൾ അവതരിപ്പിച്ച  ക്‌ളാസിക്കൽ ഡാൻസ്, ഗ്രൂപ്പ്‌ ഡാൻസ്, സിംഗിൾ ഡാൻസ്, ഒപ്പന, സിനിമാറ്റിക്ക് ഡാൻസ്, വോയിസ്‌ ഓഫ് പൂമരത്തിന്റെ ഗാനമേള എന്നിവ അരങ്ങേറി. തുടർന്ന് ഓണപരിപാടിയുടെ ഭാഗമായി നടന്ന മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്കും കലാപരിപാടികൾ അവതരിപ്പിച്ചവർക്കും സമ്മാനങ്ങൾ വിതരണവും ചെയ്തു.

എ. എ.നൗഫൽ,  എം. യു. മുറത്ത്, കെ. എം. ഷാഹു, ഉമ്മർ കോട്ടപ്പുറം, രഹന ജലീൽ, ഫാത്തിമ ഷരീഫ്, ഷമീറ മറ്റം എന്നിവർ നേതൃത്വം നൽകി.

ദിയ ഫിഹാർ ആംഗറിങ് നിർവഹിച്ചു. എം. കെ.അജിത, ശ്രീജ പരമേശ്വരൻ എന്നിവർ പ്രാർത്ഥന നടത്തി. പി എസ് സന്ധ്യ സ്വാഗതവും കെ. വി. ഷിഹാബ് നന്ദിയും പറഞ്ഞു.

Ma care dec ad

Comments are closed.