Header

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ജനകീയ പ്രശ്നങ്ങൾ ചർച്ചയാകണം : എസ് വൈ എസ്

ചാവക്കാട്: രാജ്യം ഗുരുതരമായ പല പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്ന സമയത്താണ് ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.  ഈ സന്ദർഭത്തിൽ  n ബാധിക്കുന്ന പ്രശ്നങ്ങളാണ് പ്രധാന ചർച്ചയാകേണ്ടതെന്ന് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം മുഹമ്മദ് സ്വാദിഖ് പറഞ്ഞു. എസ് വൈ എസ് തൃശൂർ ജില്ലാ കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച പ്ലാറ്റ്യൂൺ അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ രണ്ടു ദശകത്തിനിടെ തൊഴിലില്ലായ്മ ഇരട്ടിയായെന്നും തൊഴിൽ രഹിതരിൽ 83 ശതമാനവും യുവജനങ്ങളാണെന്നും  റിപ്പോർട്ടുകൾ പറയുന്നു. യോഗ്യരായ കോടിക്കണക്കിന് യുവജനം തൊഴിൽ രഹിതരായി തുടരുന്നത് രാജ്യം നേടി എന്നു പറയുന്ന പുരോഗതിയുടെ പൊള്ളത്തരത്തെയാണ് കാണിക്കുന്നത്.  എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് വരവൂര്‍ അബ്ദുൽ അസീസ് നിസാമി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ് ദേശീയ സെക്രട്ടറി സി. എൻ ജഅഫർ പ്രമേയ പ്രഭാഷണവും ദേശീയ എക്സിക്യൂട്ടീവംഗം സി. കെ റാശിദ് ബുഖാരി   സന്ദേശ പ്രഭാഷണവും സി.കെ.എം ഫാറൂഖ് പ്രൈം ടൈം സ്പീച്ചും നടത്തി. 

സമസ്ത ജില്ലാ പ്രസിഡണ്ട് താഴപ്ര മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഐ. എം. കെ ഫൈസി, പി. എസ്. കെ മൊയ്തു ബാഖവി മാടവന, കേരള  മുസ് ലിം ജമാഅത്ത് ജില്ലാ  ജനറൽ സെക്രട്ടറി അഡ്വ. പി യു അലി, പി. കെ ബാവ ദാരിമി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്രാഹിം, എ. എ ജഅഫര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡണ്ട് ഹുസൈൻ ഫാളിലി എറിയാട്, ജന സെക്രട്ടറി ഇയാസ് പഴുവിൽ എന്നിവർ  സംസാരിച്ചു. എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി പി. യു ഷമീർ സ്വാഗതവും പ്ലാറ്റ്യൂൺ ജില്ലാ ചീഫ് മാഹിൻ സുഹ് രി നന്ദിയും പറഞ്ഞു. 

എഴുപത് വർഷം പൂർത്തിയാകുന്നതിൻ്റെ ഭാഗമായി എസ് വൈ എസ് ആചരിക്കുന്ന പ്ലാറ്റിനം ഇയറിനോടനുബന്ധിച്ചാണ് പ്ലാറ്റ്യൂൺ അസംബ്ലി സംഘടിപ്പിച്ചത്. പ്ലാറ്റ്യൂൺ അസംബ്ലിക്ക് മുന്നോടിയായി നടന്ന പ്ലാറ്റ്യൂൺ അംഗങ്ങളുടെ റാലിക്ക് എസ് വൈ എസ് ജില്ലാ ഭാരവാഹികൾ നേതൃത്വം നൽകി. മുതുവട്ടൂർ സെൻ്ററിൽ നിന്ന് ആരംഭിച്ച റാലി മുനിസിപ്പൽ ബസ്റ്റാൻ്റ് ഗ്രൗണ്ടിൽ സമാപിച്ചു.

ഫോട്ടോ : എസ് വൈ എസ് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റ്യൂണ്‍ റാലി ചാവക്കാട്

thahani steels

Comments are closed.