ഗുരുവായൂരില്‍ പോട്ട് കമ്പോസ്റ്റ് വിതരണം തുടങ്ങി
ഗുരുവായൂര്‍: നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ വീടുകളും ഫ്‌ളാറ്റുകളും കയറിയിറങ്ങി പോട്ട് കമ്പോസ്റ്റ് വിതരണം തുടങ്ങി. കുടുംബശ്രീ പ്രവര്‍ത്തര്‍ വീടുകളില്‍ നിന്നും ഫ്‌ളാറ്റുകളില്‍ നിന്നും മാലിന്യശേഖരണം നിര്‍ത്തിയതിനെ തുടര്‍ന്നാണ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ പി.കെ.ശാന്തകുമാരിയുടെ നേതൃത്വത്തില്‍ വീടുകളും ഫ്‌ളാറ്റുകളും കയറിയിറങ്ങി പോട്ട് കമ്പോസ്റ്റ് നല്‍കുന്നത്. ഇതിന്റെ പ്രവര്‍ത്തനരീതിയും ചെയര്‍പേഴ്‌സന്‍ വിവരിച്ചു നല്‍കുന്നുണ്ട്. മണ്ചട്ടി, ഇനോക്കുലം, സ്‌പ്രെയര്‍ എന്നിവയടങ്ങുന്ന യൂണിറ്റ് 800രൂപക്കാണ് നല്‍കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രണ്ടാഴ്ചയിലൊരിക്കല്‍ വാര്‍ഡുകളിലെ കേന്ദ്രങ്ങളില്‍ നഗരസഭ നേരിട്ട് ശേഖരിക്കും. മാലിന്യം പൊതു സ്ഥലങ്ങളില്‍ വലിച്ചെറിഞ്ഞാല്‍ വലിയ തുക പിഴ ഈടാക്കി നിയമ നടപടി സ്വീകരിക്കും. ചൂല്‍പ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനും മാലിന്യം എത്തുന്നത് കുറക്കുതിനുമായാണ് ആദ്യഘട്ടത്തില്‍ വീടുകളിലേയും ഫ്‌ളാറ്റുകളിലേയും മാലിന്യ ശേഖരണം നിര്‍ത്തിയത്. നഗരസഭ സ്ഥിരം സമിതി അംഗങ്ങളായ സുരേഷ് വാര്യര്‍, ഹെല്‍ത്ത് സൂപ്രവൈസര്‍ കെ.എസ്.ലക്ഷമണന്‍ എന്നിവരും പോട്ട് കമ്പോസ്റ്റ് വിതരണത്തിന് ചെയര്‍പേഴ്‌സനൊപ്പം ഉണ്ടായിരുന്നു.
Comments are closed.