കുച്ചിപ്പുടിയിൽ ഇത്തവണയും പ്രജ്വൽ

ഇരിങ്ങാലക്കുട : ഹൈസ്‌കൂൾ വിഭാഗം കുച്ചിപ്പുടി ആൺകുട്ടികളുടെ വിഭാഗത്തിൽ വടക്കാഞ്ചേരി ഗവ ബോയ്സ് ഹൈസ്‌കൂൾ വിദ്യാർത്ഥി പി എസ് പ്രജ്വൽ സംസ്ഥാന കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിക്കും.

ആറു വർഷമായി നൃത്ത മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രജ്വൽ കുച്ചിപ്പുടി, ഭരതനാട്യം, നാടോടി നൃത്തം എന്നീ ഇനങ്ങളിലാണ് പങ്കെടുക്കുന്നത്. കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ മൂന്നിനങ്ങളിലും എ ഗ്രേഡ് നേടിയിരുന്നു. രജനി സുരേന്ദ്രൻ, ഗിരീഷ് ശ്രീരഞ്ജിനി, ആർ എൽ വി ആനന്ദ് എന്നിവരുടെ ശിക്ഷണത്തിലാണ് നൃത്തം അഭ്യസിക്കുന്നത്.

Comments are closed.