mehandi new

പ്രകൃതി – മരവുരി അണിഞ് വേറിട്ടൊരു ഫോട്ടോഷൂട്ട്

fairy tale

വാടാനപ്പിള്ളി : പ്രകൃതി യുടെ മനോഹാരിതയിലേക്ക് ഒരു ഫോട്ടോഷൂട്ട്.

planet fashion

സ്മൃതി കോളേജ് ഓഫ് ആർട്സിന്റെ ഫാഷൻ ഡിസൈനിംഗ് ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച ഫോട്ടോഷൂട്ട് വേറിട്ടൊരു ദൃശ്യാനുഭവം പകർന്നു നൽകുന്നു.

ഇലയും, പൂക്കളും, ചിത്രങ്ങളും കൊണ്ടുതീർത്ത വർണ വിസ്മയങ്ങളാണ് പ്രകൃതിയുടെ മനോഹാരിത. അതിലേക്കുള്ള ഒരു യാത്രയാണ് ” പ്രകൃതി ” എന്നു പേരിട്ടുള്ള ഈ വേറിട്ട ഫോട്ടോഷൂട്ട്.

ഇലയും പൂക്കളും പെയിന്റ്ങ്ങും കൊണ്ടാണ് വസ്ത്രങ്ങൾ ഉണ്ടാക്കിയത്. വിവിധ തരം പനയോലകൾ, കവുങ്, കാറ്റാടി തുടങ്ങിയ മരങ്ങളുടെ ഇലകളാണ് ഇതിനായി ഉപയോഗിച്ചത് .

പുഴ കടന്ന് മരങ്ങൾക്കിടയിലുടെ കാടിന്റെ വന്യമായ സൗന്ദര്യം ആസ്വദിക്കുന്ന തരത്തിലാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്.

കാടിന്റെ സൗന്ദര്യവും വസ്ത്രങ്ങളുടെ ഭംഗിയും ചോരാതെ ചിത്രങ്ങൾ പകർത്തിയത് ജസ്റ്റിൻ ജെയിംസാണ്.

ഇലകൾ കൊണ്ടുള്ള വസ്ത്രങ്ങൾ നെയ്തെടുത്തത് കോസ്റ്റും ഡിസൈനർ ആയ സ്മൃതി സൈമൺ, സഹായി ഷെറിൻ പ്രിന്സനും ചേർന്നാണ്.

പ്രഫഷണൽ മേക്കപ്പ് ആർട്ടിസ്‌റ്റ് സിന്ധു പ്രദീപാണ് മോഡലുകളായ ആതിര, ശ്രീദേവി എന്നിവരെ അണിയിച്ചൊരുക്കിയത്.

ഇവർക്കുവേണ്ടി പെയിന്റിംഗ് ചെയ്തത് സംഗീത. കൂടെ മറ്റു സാങ്കേതിക പ്രവർത്തകരായ വിലാസ് ഇഷ്ടം, ജിതിൻ പുലിക്കോട്ടിൽ എന്നിവരും പ്രകൃതിയിൽ അണിചേർന്നു.

Costume : Smruthy  simon
Assistant : Sherin prinson
Stylish : Vilash  ishtam
Camera : Jestin james
Retouch : Jithin pulikkottil
Models : Athira,Sreedevi Venugopal
Make  up : Sindhu Pradeep 
Painting : Sangeetha

Ma care dec ad

Comments are closed.