Header

പ്രസാദ് ടൂറിസം പദ്ധതി – പ്രതീക്ഷയോടെ ഗുരുവായൂര്‍

ഗുരുവായൂര്‍ : കേന്ദ്രടൂറിസം മന്ത്രാലയത്തിന്റ പ്രസാദ് പദ്ധതിയുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍  നിയോഗിച്ച രണ്ടംഗ സംഘം ഗുരുവായൂരിലെത്തി. പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കേന്ദ്രടൂറിസം വകുപ്പ് നിയോഗിച്ച കണ്‍സള്‍ട്ടന്‍റുകളായ തേജീന്ദ  ഗുപ്ത, നീരജ് ബാന്‍ മഹാജന്‍ എന്നിവരാണ് ഗുരുവായൂരിലെത്തിയത്. ബസ് സ്റ്റാന്‍ഡ് മൊബിലിറ്റി ഹബ്, നാട്യഗൃഹം, ടൗണ്‍ ഹാള്‍ നവീകരണം, പടിഞ്ഞാറെനട പില്‍ഗ്രിം പ്ലാസ, കിഴക്കെനട പില്‍ഗ്രിം മാള്‍, ഇന്നര്‍ റിങ് റോഡില്‍ ബാറ്ററി കാറുകള്‍, വലിയതോട് നവീകരണം, ചക്കംകണ്ടത്ത് വൃന്ദാവന്‍ പദ്ധതി, ചൂല്‍പ്പുറത്ത് ഗ്രീന്‍ പാര്‍ക്ക്, പ്രകാശ നഗരം എന്നീ പദ്ധതികളാണ് നഗരസഭ സമര്‍പ്പിച്ചത്. ചെയര്‍പേഴ്സന്‍ പ്രൊഫ. പി.കെ. ശാന്‍തകുമാരി, സെക്രട്ടറി രഘുരാമന്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍  എം.വി. കുഞ്ഞിരാമന്‍, പ്ലാനിങ് ഓഫിസര്‍  വി.എസ്. സതീഷ് എന്നിവര്‍  ചര്‍ച്ചകളില്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10 നു കലക്ടറുടെ ചേമ്പറില്‍ ചര്‍ച്ച നടക്കും. ഈ മാസം 10നു ടൂറിസം ഡയറക്ടര്‍ , സെക്രട്ടറി എന്നിവരുമായി തിരുവനന്തപുരത്ത് നടക്കുന്ന ചര്‍ച്ചക്ക് ശേഷമാണ് സംഘം മടങ്ങുക. കേന്ദ്ര ടൂറിസം മന്ത്രാലയവുമായി നടത്തുന്ന ചര്‍ച്ചകള്‍ക്ക് ശേഷം അനുമതി ലഭിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ സര്‍ക്കാരിനു സമര്‍പിക്കും.

thahani steels

Comments are closed.