പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് 26ാം തിയ്യതി ചാവക്കാട്
ചാവക്കാട്: നമ്മൾ ചാവക്കാട്ടുകാർ സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ, കേരള പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചാവക്കാട് എം.കെ. സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടക്കുന്ന കേമ്പ് ജനുവരി 26-ന് രാവിലെ 9:30 ന് കേരള പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.വി. അബ്‌ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. എംകെ ഗ്രൂപ്പ് എം.ഡി. എം.എ. ഷാനവാസ് മുഖ്യാതിഥിയായിരിക്കും. സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർ പെഴ്സൺ ബുഷറ ലത്തീഫ്, മുനിസിപ്പൽ കൗൺസിലർമാർ, രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ എന്നിവർ സംബന്ധിക്കും.
റെജിസ്ട്രേഷൻ ക്യാമ്പിൽ സർവീസ് ചാർജ് ഈടാക്കില്ലെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 10:00 മണിമുതൽ ഉച്ചയ്ക്ക് 1:00 മണിവരെയാണ് രെജിസ്ട്രഷേൻ സമയം. പാസ്സ്പോർട്ടും മറ്റ് അടിസ്ഥാന രേഖകളും അപേക്ഷകർ നിർബ്ബന്ധമായും കൊണ്ടുവരേണ്ടതാണ്.
എം.കെ.ഗ്രൂപ്പ്, റോയൽ വി ഹെൽപ്, ദൃശ്യം ഐ കെയർ, ചാവക്കാട് ഒൺലൈൻ തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടും പിന്തുണയോടെയും സംഘടിപ്പിക്കുന്ന ക്യാമ്പിൽ, പ്രവാസി ആനുകൂല്യങ്ങൾ ഇനിയും ലഭിച്ചിട്ടില്ലാത്ത പ്രവാസികൾ അവസരം പാഴാക്കാതെ ആനുകൂല്യങ്ങൾ കരസ്ഥമാക്കാൻ ശ്രമിക്കണമെന്നും അവസരം നഷ്ടപ്പെടുത്തരുതെന്നും സംഘാടകർ പറഞ്ഞു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഇല്യാസ് ബാവു, കൺവീനർ രാജൻ മാക്കൽ, റോയൽ വി ഹെൽപ് പ്രതിനിധികളായ തസ്നി, രമ്യകൃഷ്ണൻ, കോഡിനേറ്റർ ഹരിദാസ് പാലക്കൽ, യു.എ.ഇ. പ്രതിനിധി ജെനീഷ് സി.എം. തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
രജിസ്ട്രേഷനുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് +91 90484 84044, +91 75939 19073 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Comments are closed.