ജയലളിതയുടെ അസുഖം മാറാന്‍ അനുയായികള്‍ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തില്‍
ചാവക്കാട് : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ അസുഖം മാറാന്‍ പാലയൂര്‍ മാര്‍തോമ അതിരൂപത തീര്‍ഥകേന്ദ്രത്തിലും അനുയായികളെത്തി പ്രാര്‍ഥന നടത്തി. തമിഴ് നാട്ടിലും കേരളത്തിലുമുള്ളവരുള്‍പ്പെട്ട സംഘമാണ് പാലയൂരിലെത്തിയത്. ജയലളിതയുടെ ഫോട്ടോപതിച്ച പ്‌ളക്കാര്‍ഡുമായാണ് നിരവധി വാഹനങ്ങളിലെത്തിയ സംഘത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു. ദേവാലയത്തില്‍ വഴിപാടുകള്‍ നടത്തിയ സംഘം മുഖമണ്ഡപത്തിലെ കുരിശടിയില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ഥിച്ചു. തമിഴ്‌നാട് മുന്‍ വനം വകുപ്പുമന്ത്രിയും എം ജി ആര്‍ മണ്ട്രം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയുമായ കെ.ടി. പച്ചൈമാളിന്റെ നേതൃത്വത്തിലായിരുന്നു സംഘം എത്തിയത്. എ.ഐ.എ.ഡി.എം.കെ. കേരള മൈനോരിറ്റി സെല്‍ സെക്രട്ടറി എസ്.ബി.എസ് ബഷീര്‍, അമ്മ ഫൗണ്ടേഷന്‍ ജില്ല പ്രസിഡന്റുമാരായ ജെ. സതീഷ്, പുരുഷോത്തമന്‍ കുറ്റിയില്‍, കെ.പി. ബിനു, വനിതവിഭാഗം നേതാക്കളായ എസ്.ഗീത, അഡ്വ ആര്‍. ഡബ്ലിയു എയ്ഞ്ചല്‍( ചെന്നൈ), ഗുരുവായൂര്‍ നിയോജകമണ്ഡലം ഭാരവാഹികളായ വാജി കൊട്ടാരത്തില്‍, വല്‍സന്‍ താമരയൂര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. തീര്‍ഥകേന്ദ്രം റെക്ടര്‍ ഫാ.ജോസ് പുന്നോലിപറമ്പില്‍ , സഹവികാരി ഫാ. ജസ്റ്റിന്‍ കൈതാരത്ത് , നഗരസഭ കൗസിലര്‍ പി.വി.പീറ്റര്‍, കുടുംബകൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികളായ ജോസ് പോള്‍ ചക്രമാക്കില്‍, ഇ.എം.ബാബു, പി.ജെ.തോമസ് എന്നിവരുടെ നേതൃത്വത്തില്‍ സംഘത്തെ സ്വീകരിച്ചു. ഇന്ത്യയിലെ ആദ്യ ക്രൈസ്തവദേവാലയത്തില്‍ എത്തി അമ്മയുടെ ആയൂരാരോഗ്യത്തിനു വേണ്ടി പ്രാര്‍ഥിക്കാന്‍ സാധിച്ചതില്‍ തങ്ങള്‍ ഏറെ സന്തോഷിക്കുന്നുവെന്ന് പച്ചൈമാള്‍ പറഞ്ഞു.
Comments are closed.