mehandi new

രാമുകാര്യാട്ട് സ്മാരകത്തിന് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തി സ്വന്തമാക്കി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചേറ്റുവ: ചേറ്റുവ വഴിയോരവിശ്രമ കേന്ദ്രത്തിനടുത്ത് രാമുകാര്യാട്ട് സ്മാരകത്തിന് അനുവദിച്ച സ്ഥലം സ്വകാര്യ വ്യക്തിക്ക് നൽകിയതായി ആക്ഷേപം.
പഞ്ചായത്തോ, എം എൽ എ യോ മറ്റു ജനപ്രതിനിധികളോ അറിയാതെയാണ് ഭൂമി കൈമാറ്റം നടന്നിട്ടുള്ളത്. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട് പണിത് നല്കുന്നതിന് വേണ്ടി ഒരു പ്രമുഖ വ്യവസായിക്ക് സ്ഥലം അനുവദിച്ചു നൽകിയതായി പറയുന്നു. സ്ഥലം തിരിച്ചെടുക്കണമെന്നും നാടിന്റെ പുരോഗതി ലക്ഷ്യം വെച്ച് പൊതു ആവശ്യങ്ങൾക്ക് അനുവദിക്കണമെന്നും ആവിശ്യപ്പെട്ട് ചേറ്റുവ റവന്യൂ ഭൂമി സംരക്ഷണസമതി അധികൃതർക്ക് നിവേദനം നല്ക്കി. കേരള റവന്യു വകുപ്പ് സെക്രട്ടറി, റവന്യൂ വകുപ്പ് മന്ത്രി, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, തൃശൂർ ജില്ലാ കളക്ടർ, ചാവക്കാട് താസിൽദാർ, ഏങ്ങണ്ടിയൂർ വില്ലേജ് ഓഫീസർ എന്നിവർക്ക് നേരിട്ട് നിവേദനം നൽകിയതായി ഭാരവാഹികൾ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Fish ad

Comments are closed.